തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പപെട്ട സസുപ്രീംകോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പിടിവാശിയില്‍ പാര്‍ട്ടി അണികളും നേതാക്കളും കടുത്ത അമര്‍ഷത്തില്‍. ജാതി മതഭേദമില്ലാതെ നാട്ടുകാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിപറയാന്‍ കഴിയാതെ കുഴങ്ങുകയാണ് പാര്‍ട്ടിയിലെ പ്രാദേശിക നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍.
ശബരിമല സീസണില്‍ പല പോലീസ് ഉദ്യോഗസ്ഥരും ഡ്യൂട്ടി ചോദിച്ച് വാങ്ങിയാണ് പോകുന്നത്. അത്രയ്ക്ക് പവിത്രമായി ശബരിമലയെ ജീവനക്കാര്‍ കരുതുന്നു. ഇത് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ സേനയിലുള്ളവരും അമര്‍ഷത്തിലാണ്. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാത്തതും പ്രതിഷേധങ്ങള്‍ക്ക് കാരണമാകുന്നു.
സുപ്രീം കോടതി വിധി നടപ്പാക്കണം എന്ന് ആദ്യം പ്രതികരിച്ച സിപിഐ, വിഷയം കൂടുതല്‍ വഷളായതോടെ മിതത്വം പാലിക്കുകയാണ്. മറ്റ് ഘടകകക്ഷികളും പരസ്യ പ്രതികരണത്തിന് തയാറായിട്ടില്ല. അതേസസമയം ശബരിമലയില്‍ സദാചാരബോധമില്ലാത്ത ആക്ടിവിസ്റ്റുകളോ ഇടത് തീവ്രവാദത്തില്‍പെട്ടവരോ കയറാന്‍ ഇടയുണ്ടെന്ന് നടതുറക്കുന്നതിന് തലേന്ന് കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിനൊന്നും പ്രാധാന്യം നല്‍കുന്നില്ലെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്.
Post Your Comments