Latest NewsKerala

സരിതയുടെ പീഡന പരാതി അന്വേഷിക്കാന്‍ പുതിയ സംഘം: കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കുടുങ്ങിയേക്കും

തിരുവനന്തപുരം•സരിതയുടെ ലൈംഗിക പീഡന പരാതി അന്വേഷിക്കാന്‍ പുതിയ സംഘം. എസ.പി അബ്ദുല്‍ കരീം തലവനായ സംഘമാകും കേസ് അന്വേഷിക്കുക. ഐജി ദിനേന്ദ്ര കശ്യപിനെ ഒഴിവാക്കിയാണ് പുതിയ സംഘത്തെ നിയമിച്ചത്.

സരിതയുടെ പരാതിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും കെ.സി വേണുഗോപാല്‍ എം.പിയ്ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിനും വേണുഗോപാലിനെതിരെ ബലാത്സംഗത്തിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, സരിതയുടെ പരാതിയില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തേക്കുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button