പാകിസ്ഥാന് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനയായ ലഷ്ക്കറെ തോയ്ബ ഇന്ത്യയില്‍ ആക്രമണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഗുജറാത്ത്, രാജസ്ഥാന്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് ഭീകരര്‍ ലക്ഷ്യമിടുന്നത്. ഉജ്ജ്യനിയിലെ മഹാകാള ക്ഷേത്രവും ആക്രമികള്‍ ലക്ഷ്യമിടുന്നതായാണ് സൂചന.
ആക്രമണഭീഷണി മുഴക്കി ലഷ്ക്കറെ ഏരിയ കമാന്‍ഡര്‍ മൗലവി അബു ഷേക്ക് അയച്ച കത്ത് ജയ്പൂര്‍ റെയില്‍വേ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ 20 നോ അല്ലെങ്കില്‍ നവംബര്‍ 9 നോ ആക്രമണം നടത്തുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് മധ്യപ്രദേശിലെ ഭോപ്പാല്‍, ഗ്വാളിയാര്‍, കാന്തി, ജബല്‍പൂര്‍ എന്നീ റെയില്‍വേ സ്റ്റേഷനുകളില്‍ അതീവജാഗ്രത പുലര്‍ത്തുന്നുണ്ട്.
ഡിസംബറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്നതിനിടെയാണ് രാജസ്ഥാനിലും മധ്യപ്രദേശിലും ഭീകരാക്രമണഭീഷണി. 2008 ല്‍ മുംബൈയില്‍ ഭീകാരക്രമണം നടത്തിയതിന് പിന്നിലും ലഷ്ക്കറെ ആയിരുന്നു. രാജ്യത്തെ ഞെട്ടിച്ച ആക്രമണത്തില്‍ 166 പേര്‍ക്കാണ് ജീവന് നഷ്ടമായത്. നവംബര്‍ 26 മുതല്‍ 29 വരെ നീണ്ടുനിന്ന ആക്രമണമായിരുന്നു അന്ന് നടന്നത്.
Post Your Comments