മനസിലിട്ട് താലോലിക്കുന്ന സ്വപ്ന ജോലി ലഭിക്കുന്നതിനായി നമ്മളൊന്നും മുട്ടാത്ത വാതിലുകള്‍ ഉണ്ടാകില്ല. ഉറപ്പല്ലേ.. കുറച്ചു പേര്‍ക്കൊക്കെ അതില്‍ ഉദ്ദേശ ലക്ഷ്യമായ ജോലി കരസ്ഥമാകുമെങ്കിലും ഭൂരിപക്ഷം പേരും താന്‍ ആഗ്രഹിക്കാത്ത പല മേഖലകളിലും നിശബ്ദ മാനസിക മുറിവുകളോടെ ജോലിചെയ്യപ്പെടുന്ന അവസ്ഥാവിശേഷണമാണ് ഉണ്ടാകാന്‍ സാധ്യത ഉളളത്. പലപ്പോളും ഇങ്ങനെ ജോലിക്ക് അപേക്ഷിക്കുകയും ശേഷം അഭിമുഖത്തില്‍ നിങ്ങളെ ഒഴിവാക്കുകയും അതല്ലെങ്കില്‍ ജോലിയില്‍ നിയുക്തനായതിന് ശേഷം തഴയപ്പെടുകയും ചെയ്യുന്നു. ഇതിന്‍റെ കാരണങ്ങള്‍ നമ്മള്‍ ചെയ്യുന്ന ചില ചെറിയ ശ്രദ്ധക്കുറവുകളാണ്. അതായത് ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ബയോഡേറ്റയില്‍ വരുത്തുന്ന ചില പൊടിപ്പും തോങ്ങലും വെച്ചുളള ഇരട്ടിപ്പിച്ചു കാട്ടല്‍.
സാധാരണ കണ്ട് വരാറുളള ഒരു കാര്യമാണ് ചിലര്‍ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത ഉണ്ടെന്നും കാണിച്ച് ജോലിക്ക് അപേക്ഷിക്കുന്നത്. ഇത് ഇത്തിരി ഗൗരവതരമായ വിഷയമാണ്. വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന ഭാഗത്തെ വിവരങ്ങള്‍ എച്ച് .ആര്‍ വിഭാഗം അങ്ങനെ കണ്ണടച്ച് കളയില്ല എന്നറിയുക. കാണിക്കുന്ന വിവരങ്ങള്‍ വളരെ ആധികാരികമായി വിലയിരുത്തപ്പെടുകയും പരിശോധിക്കപ്പെടുകയും ചെയ്യുമെന്നും പിന്നെ നിങ്ങളെ ആ പരിസരത്ത് അടുപ്പിക്കില്ല എന്നും ഒാര്‍ക്കുക.
ക്രിമിനല്‍ പശ്ചാത്തലത്തിലൂടെ നിങ്ങള്‍ കടന്നു പോകേണ്ടി വന്നിട്ടുണ്ടെങ്കില്‍ ആ കാര്യം ജോലിക്ക് പ്രവേശിക്കുന്ന സ്ഥാപനത്തോട് മറച്ച് വെക്കാതിരിക്കുക. ഒരുപക്ഷേ നിങ്ങള്‍ അത് മറച്ച് വെച്ച് ജോലിയില്‍ കടന്നാലും ഒരുനാള്‍ അത് തെളിയിക്കപ്പെടുമെന്നതില്‍ യാതൊരു മാറ്റവുമില്ല. അതിനാല്‍ തന്നെ അങ്ങനെ എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് തുറന്ന് പറയാനുളള മനസാന്നിധ്യം കാണിക്കുക. സംഭവിച്ചു പോയതില്‍ പരിതപിക്കുന്നുവെന്നും അങ്ങനെയുളള പശ്ചാത്തലത്തില്‍ നിന്ന് പിന്‍വാങ്ങിയെന്നും എങ്ങനെയാണ് മോചനം നേടിയതെന്നും ബോര്‍ഡില്‍ തുറന്ന് പറയുക. സര്‍വ്വേ പ്രകാരം 88 ശതമാനം വരുന്ന എച്ച് ആര്‍ മനേജര്‍മാര്‍ പറഞ്ഞത് ക്രിമിനല്‍ പശ്ചാത്തലമുളളവരെ ഒരിക്കലും വെച്ച് പൊറിപ്പിക്കില്ല എന്നാണ്.
ജോലി ലഭിക്കാനായി ചിലര്‍ ആ ജോലിക്ക് ആവശ്യമായ പ്രവൃത്തി പരിചയം ഉണ്ടെന്നും കാട്ടി സര്‍ട്ടിഫിക്കറ്റുകള്‍ ഒപ്പിച്ച് ജോലിയില്‍ പ്രവേശനം നേടാറുണ്ട്. പക്ഷേ ജോലിക്ക് കേറുമ്പോള്‍ കളളി പൊളിയുമെന്ന് മനസിലാക്കുക. ഒരുപക്ഷേ അവിടെ നല്‍കുന്ന ടാസ്ക്കുകള്‍ പൂര്‍ത്തിയാക്കാനാവാതെ നിങ്ങള്‍ വെളളം കുടിക്കുമെന്ന് മാത്രമല്ല. നിങ്ങള് ഉപ്പ് തിന്ന കാര്യം കമ്പനി മനസിലാക്കുകയും ചെയ്യും. ഇല്ലാത്ത പരിചയം ഉണ്ടെന്നും കാണിച്ച് കളള സര്‍ട്ടിഫിക്കറ്റും ലെെസന്‍സും ഒന്നും ഉണ്ടാക്കാതിരിക്കുക. വളഞ്ഞ് മൂക്കില്‍ പിടിക്കാതെ നേരെ പിടി എന്നാണ് പലരും ഉപദേശിക്കാറുളളത് എന്നാല്‍ നമ്മുടെ പ്രിയപ്പെട്ട ജോലിക്കാര്യത്തില്‍ ഈ ഉപദേശം ഒന്ന് മാറ്റിയേക്കുക . ജോലിക്കായുളള യോഗ്യത നേടുന്നതിനായി വളഞ്ഞ് മൂക്കില്‍ പിടിക്കാനുളള ബുദ്ധിമുട്ട് പോലെ കഷ്ടപ്പെടുക. കഠിന പരിശ്രമം ചെയ്യുക സ്വപ്ന ജോലിക്കായുളള കഴിവുകള്‍ ആര്‍ജ്ജിക്കുന്നതിനായി.
പിന്നെ ഉളള കാര്യങ്ങള്‍ സത്യസന്ധമായി പറയുക.ഇല്ലാത്ത കഴിവുകള്‍ ഒരിക്കലും പറയാതിരിക്കുക. എന്തെങ്കിലും കഴിവുകള്‍ ഉണ്ടെങ്കില്‍ വേണമെങ്കില്‍ അതിനെ ഉൗതി വീര്‍പ്പിച്ച് കാണിക്കുന്നത് കൊണ്ട് കുഴപ്പമില്ല. എന്തുകൊണ്ടെന്നാല്‍ ആ കഴിവുകള്‍ നമ്മുക്ക് പരിശ്രമത്തിലൂടെ ഉൗതികാച്ചി പൊന്നാക്കി എടുക്കാം.
Post Your Comments