Health & Fitness

വണ്ണം കുറയ്ക്കാന്‍ വെളുത്തുള്ളിയും; അത്ഭുത വിദ്യ ഇങ്ങനെ

ബിപി, കൊളസ്ട്രോള്‍ എന്നിവ കുറയ്ക്കുന്നതിനുള്ള ഏറ്റവും ഗുണപ്രധമായ ഒന്നാണ് വെളുത്തുള്ളി. ഹൃദയവാല്‍വുകള്‍ക്കു കട്ടി കൂടുന്ന ആര്‍ട്ടീരിയോക്ലിറോസിസ് എന്ന അവസ്ഥയ്ക്കുള്ള പരിഹാരമാണു ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചു സ്ഥിരമായി കഴിക്കുന്നത്. ഡയബറ്റിക്‌സ്, പ്രോസ്റ്റേറ്റ് പ്രശ്നം എന്നിവയ്ക്കും ഇതു മൂലം ശമനം ലഭിക്കും. അസിഡിറ്റി, ദഹനപ്രശ്നം എന്നിവയ്ക്കും ഒരു സ്പൂണ്‍ വെളുത്തുള്ളി ചതച്ചത് വെറും വയറ്റില്‍ കഴിക്കുമ്പോള്‍ ശമനം ലഭിക്കും. അതുപോലെ വെറും വയറ്റില്‍ വെളുത്തുള്ളി കഴിക്കുന്നത് തടി കുറയാന്‍ സഹായിക്കും

പല രീതിയില്‍ വെളുത്തുള്ളി കഴിക്കാം. വെളുത്തുള്ളി പച്ചയ്ക്ക് അങ്ങനെ തന്നെ കഴിക്കാം. അല്ലെങ്കില്‍ നാരങ്ങ നീരുമായി ചേര്‍ത്തും കഴിക്കാം. ഒരു കപ്പ് വെള്ളത്തിലേക്ക് നാരങ്ങനീരും അല്‍പം വെളുത്തുള്ളിയും ചേര്‍ക്കുക. രാവിലെ മറ്റെന്തെങ്കിലും കഴിക്കും മുമ്പെയാണ് ഇത് കുടിക്കേണ്ടത്. നാരങ്ങയും വണ്ണം കുറയ്ക്കാന്‍ ഫലപ്രദമായി ഉപയോഗിക്കാവുന്ന ഒന്നാണ്. എന്നാല്‍ പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, വൈളുത്തുള്ളി പച്ചയ്ക്ക് കഴിക്കുമ്പോള്‍ ഒരിക്കലും അധികമാകരുത്. അധികമായാല്‍ ഒരുപക്ഷേ വിപരീത ഫലങ്ങള്‍ ഉണ്ടായേക്കാം.

ശരീരത്തിനാവശ്യമല്ലാത്ത കലോറികളെരിച്ച് കളഞ്ഞ്, എപ്പോഴും ഊര്‍ജ്ജസ്വലതയോടെയിരിക്കാന്‍ പച്ച വെളുത്തുള്ളി കഴിക്കുന്നതിലൂടെ കഴിയും. വിശപ്പിനെ അടക്കിനിര്‍ത്താനുള്ള കഴിവാണ് വെളുത്തുള്ളിയുടെ മറ്റൊരു പ്രത്യേകത. വിശപ്പ് അടക്കിനിര്‍ത്തുന്നതിലൂടെ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാനാകുന്നു. ഇതും അമിതവണ്ണത്തില്‍ നിന്ന് രക്ഷപ്പെടുത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button