Latest NewsKerala

ശബരിമല വിധി പുറപ്പെടുവിച്ച ജസ്റ്റീസ് ദീപക് മിശ്രയുടെ ശരീരം തളര്‍ന്നെന്ന് വ്യാജവാര്‍ത്ത

തിരുവനന്തപുരം ശബരിമല സ്ത്രീപ്രവേശന വിധി ഉത്തരവിട്ട ഭരണഘടന ബെഞ്ചിന്‍റെ തലവനായിരുന്ന ജസ്റ്റിസ് ദീപക് മിശ്രയുടെ ശരീരം തളര്‍ന്ന് പോയെന്ന് സാമൂഹ മാധ്യമങ്ങളിലൂടെ വ്യജ വാര്‍ത്തകള്‍ ചിലര്‍ പ്രചരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ . ഇതിനെതിരെ മിശ്രയുടെ അടുത്ത കേന്ദ്രങ്ങള്‍ പ്രതികരിച്ചു. ശരീരം തളര്‍ന്നുപോയെന്നും മറ്റുമുളള വാര്‍ത്തകള്‍ തെറ്റാണെന്ന് അവര്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ശബരിമലയില്‍ യുവതികള്‍ക്ക് കയറാന്‍ അനുവദിച്ചതോടെ ദെെവകോപം ഉണ്ടായി ശരീരം തളര്‍ന്നു എന്നുമറ്റും പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്നത്. ശബരിമല വിധിക്ക് പിന്നാലെ ഉണ്ടാകുന്ന പ്രതിഷേധങ്ങള്‍ക്കിടയില്‍ ആരും മതസ്പര്‍ദ്ധ വരുത്തുന്ന തരത്തില്‍ ആരുംതന്നെ ഒന്നും പ്രചരിപ്പിക്കരുതെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്‌റ മുന്നറിയിപ്പ് നല്‍കിയിരുന്നു .ഇതിനെ പിന്നാലെയാണ് ഇത്തരത്തതിലുളള വാര്‍ത്തകള്‍ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button