പമ്പ: അയ്യപ്പനോട് അടിയുറച്ച ഭക്തിയുണ്ടായിട്ടും നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്ന പോലീസുകാരെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധം പ്രക്ഷോപത്തിലേക്കും കലാപത്തിലേക്കും നീങ്ങുമ്പോൾ വിശ്വാസികള്‍ക്കും നിയമത്തിനും ഇടയില്‍പ്പെട്ട് ബുദ്ധിമുട്ടുന്നത് പാവം പൊലീസുകാരാണെന്ന് കാണിച്ച് മുണ്ടക്കയം സ്വദേശിയായ ഷൈജുമോന്‍ എന്ന പൊലീസുകാരനാണ് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
രാവിലെ മുതല്‍ അഞ്ചു മണിക്കൂര്‍ വെള്ളം കുടിക്കാനോ, ഇരിക്കാനോ സാധിക്കാതെ ബുദ്ധിമുട്ടിയ പൊലീസുകാരുടെ അവസ്ഥ ദയനീയമാണ്.. ഈ രാഷ്ട്രീയ, കലാപ നാടകത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നതവരാണ്, അയ്യനോട് അടിയുറച്ച ഭക്തിയുണ്ടായിട്ടും നിസ്സഹായതയോടെ നോക്കി നില്‍ക്കേണ്ടി വരുന്നവരും അതിലുണ്ട്.. സ്വാമി ശരണം.
Post Your Comments