Latest NewsTechnology

ഈ ആപ്പുകള്‍ക്ക് ഇനിമുതല്‍ പണം നല്‍കേണ്ടി വരും

വെവ്വേറെ ലൈസന്‍സും ആവശ്യമായി വരുന്നതോടെ മൊത്തം സ്മാര്‍ട്‌ഫോണിന്റെ വില വര്ധിക്കുവാൻ കാരണമാകുന്നു.

സ്മാര്‍ട്ട് ഫോണ്‍ നിർമാതാക്കൾ ഇനി മുതൽ ഗൂഗിള്‍ പ്ലേ സ്റ്റോറിനും മറ്റ് ഗൂഗിള്‍ ആപ്പുകള്‍ക്കും പണം നല്‍കേണ്ടി വരുമെന്ന് സൂചന. യൂറോപ്പിലാണ് സംഭവം. സൗജന്യമായി നല്‍കിയിരുന്ന പ്ലേ സ്റ്റോറും ഒരു ഡസനിലേറെ ഗൂഗിള്‍ ആപ്പുകളുമാണ് ഫോണ്‍ നിര്‍മാതാക്കള്‍ക്ക് വില്‍ക്കാന്‍ ഗൂഗിള്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ട്. അടുത്തിടെ യൂറോപ്യന്‍ കമ്മീഷന്‍ ഗൂഗിളിന് 5 കോടി ഡോളര്‍ പിഴ വിധിച്ചിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഇത്തരത്തില്‍ ഗൂഗിള്‍ ആപ്പുകള്‍ നല്‍കുന്നത് ഉപയോക്താവിന്റെ തിരഞ്ഞെടുക്കാനുള്ള അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും ഇത്തരത്തില്‍ ആപ്പുകള്‍ അടിച്ചേല്‍പിക്കുന്നത് അവസാനിപ്പിക്കണമെന്നും നിര്‍ദേശിച്ചു. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാത്തിലേക്ക് എത്തിയത്.

പുതിയ നിയമപ്രകാരം നിര്‍മാതാക്കള്‍ക്ക് ആവശ്യമെങ്കില്‍ ഗൂഗിള്‍ ആപ്പുകള്‍ ഇല്ലാതെ ആന്‍ഡ്രോയ്ഡ് മാത്രം വാങ്ങാൻ സാധിക്കും. ഇത് ഓരോ ഗൂഗിള്‍ ആപ്പിനും വെവ്വേറെ ലൈസന്‍സും ആവശ്യമായി വരുന്നതോടെ മൊത്തം സ്മാര്‍ട്‌ഫോണിന്റെ വില വര്ധിക്കുവാൻ കാരണമാകുന്നു. ലോകമെങ്ങും വില്പനക്കെത്തുന്ന ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഗൂഗിള്‍ ആപ്പുകള്‍ ആണ് ഫോണിന്റെ ആത്മാവ് എന്ന് പറയപ്പെടുന്നത്. ഫോണ്‍ ഉപയോഗിച്ചു തുടങ്ങുന്ന ഒരാള്‍ക്ക് വേണ്ടതെല്ലാം ഒരുക്കിയാണ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ക്രോം, ആന്‍ഡ്രോയ്ഡ് മെസ്സേജസ്, ഗൂഗിള്‍ പ്ലേ മ്യൂസിക്, പ്ലേ മൂവീസ്, പ്ലേ ബുക്‌സ് എന്നിങ്ങനെയുള്ള ആപ്പുകൾ എത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button