
സന്നിധാനം•ശബരിമലയിലെ യുവതി പ്രവേശനത്തിനെതിരെ നടക്കുന്ന സമരത്തില്‍ പങ്കെടുത്ത് സി.പി.എം ബ്രാഞ്ച് സെക്രട്ടറിയും. പാലക്കാട് ചെര്‍പ്പുളശ്ശേരി തൂത ബ്രാഞ്ച് സെക്രട്ടറി പ്രസാദ് കാമത്താണ് പതിനെട്ടാം പടിക്ക് താഴെ രഹാന ഫാത്തിമയെ തടഞ്ഞത് അടക്കമുള്ള സമരത്തില്‍ പങ്കെടുത്ത് പ്രതിഷേധിച്ചത്.
വെള്ളിയാഴ്ചയാണ് പോലീസ് സംരക്ഷണത്തില്‍ സന്നിധാനത്തെത്തിയ രണ്ട് യുവതികളെ തിരിച്ചയക്കണമെന്നാവശ്യപ്പെട്ട് പ്രസാദ് ഉള്‍പ്പെടെയുള്ള പരികര്‍മികള്‍ പതിനെട്ടാംപടിക്ക് താഴെ പ്രതിഷേധം .
ചെര്‍പ്പുളശ്ശേരി തൂത സ്വദേശിയായ പ്രസാദ് സിപിഎം തൂത ബ്രാഞ്ച് സെക്രട്ടറിയും കാറല്‍മണ്ണ ക്ഷീരവ്യവസായ സഹകരണസംഘത്തിന്റെ പ്രസിഡന്റാണ്. നാട്ടില്‍ കടുത്ത സി.പി.എം അനുഭാവിയായ പ്രസാദിന്റെ പ്രതിഷേധം സര്‍ക്കാര്‍ നിലപാടിനോട് സാധാരണ സി.പി.എം പ്രവര്‍ത്തകര്‍ക്കുള്ള അമര്‍ഷത്തെയാണ് സൂചിപ്പിക്കുന്നത്.
മുന്‍മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരപ്പാടിന്റെ നാട്ടുകാരനായ പ്രസാദിനെ അദ്ദേഹമാണ് പരികര്‍മിയായി ശബരിമലയിലെത്തിച്ചത്.
Post Your Comments