കോഴിക്കോട്•സംവിധായകന്‍ അലി അക്ബറുടെ മകള്‍ വിവാഹിതയായി. കോഴിക്കോട് ബാലിക സദനത്തില്‍ വച്ചായിരുന്നു അദ്ദേഹത്തിന്റെ മകള്‍ അലീനയുടെ വിവാഹം. രാജുവാണ് വരന്‍.
കുടുംബാംഗങ്ങള്‍ക്ക് പുറമേ പുറമെ ബാലിക സദത്തിലെ അംഗങ്ങള്‍ മാത്രമാണ് ചടങ്ങില്‍ സംബന്ധിച്ചത്. വിവാഹച്ചടങ്ങിന്റെ വീഡിയോ അലി അക്ബര്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു.
വീഡിയോടോപ്പമുള്ള അലി അക്ബറിന്റെ കുറിപ്പ് ഇങ്ങനെ…
മകൾ അലീനയുടെ വിവാഹം കഴിഞ്ഞതായി സുഹൃത്തുക്കളെ അറിയിക്കുന്നു. കോഴിക്കോട് ബാലികാ സദനത്തിലെ മക്കളോടൊപ്പം കുഞ്ഞാഘോഷം, ലഘു ഭക്ഷണം,ലളിതമായ ചടങ്ങിൽ എല്ലാവരെയും പങ്കെടുപ്പിക്കുക പ്രയാസമാകയാൽ ആരെയും ക്ഷണിച്ചില്ല. ക്ഷമിക്കുമല്ലോ. എല്ലാവരുടെയും അനുഗ്രഹാശിസ്സുകൾ,പ്രാർത്ഥന മക്കളോടൊപ്പം ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.
https://www.facebook.com/aliakbarfilmdirector/videos/10218159974897235/
Post Your Comments