ജയ്പൂര്‍:കൂട്ടബലാത്സംഗത്തിനിരയാക്കിയവരില്‍ നിന്ന് രക്ഷപെടാൻ പ്രാണഭീതിയിൽ യുവതി മൂന്നാം നിലയുടെ മുകളില്‍ നിന്ന് നഗ്നയായി താഴേക്ക് ചാടി.
ജയ്പൂരിലെ മുഹാനയിലാണ് സംഭവം . ഗുരുതരമായി പരിക്കേറ്റ പരിക്കേറ് യുവതി ഇപ്പോള്‍ ജയ്പൂരിയ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരുപത്തിമൂന്നുകാരിയായ നേപ്പാളി യുവതിയെ രണ്ട് പേര്‍ ചേര്‍ന്നാണ് അപ്പാര്‍ട്ട്മെന്‍റിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
പെൺകുട്ടിയുടെ പരാതിയില്‍ രണ്ട് പേരെയും പൊലീസ് അറസ്റ്റ് ചെയ്തതായി ജയ്പൂര്‍ സൗത്ത് എസിപി കെ.കെ. അശ്വതി വ്യക്തമാക്കി. ലോകേഷ് സെെനി (19), കമല്‍ സെെനി (24) എന്നിവരാണ് സംഭവത്തിൽ പിടിയിലായത്. ഇവരില്‍ രക്ഷപെടാനായി നേപ്പാളി യുവതി മൂന്നാം നിലയില്‍ നിന്ന് ചാടുകയായിരുന്നു.
Post Your Comments