പ്രശസ്ത നടന് രാം ചരണ്‍ തേജ ചുഴലിക്കാറ്റില്‍ വന്‍ നാശ നഷ്ടങ്ങള്‍ സംഭവിച്ച രണ്ട് ഗ്രാമങ്ങള്‍ ദത്തെടുത്തു. പവന് കല്യാണിന്റെ നിര്‍ദ്ദേശ അനുസരിച്ചാണ് താന്‍ ഈ തീരുമാനം കൈകൊണ്ടതെന്ന് രാം ചരണ്‍ വ്യക്തമാക്കി. ആന്ധ്രയിലെ ശ്രീകുളം, വിജയനഗരം എന്നിവിടങ്ങളിലെ രണ്ട് ഗ്രാമ പ്രദേശങ്ങളെ പുനര്മിര്മിക്കാനാണ് രാം ചരണ്‍ കൈകോര്‍ക്കുന്നത്.
കഷ്ട്ടത അനുഭവിക്കുന്ന ജനങ്ങള്‍ക്ക് വേണ്ടി എനിക്ക് എന്തെങ്കിലും ചെയ്യാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഉണ്ട്. ഞാനും എന്റെ സുഹൃത്തുക്കളും എല്ലാ നടപടികളും ആരംഭിച്ചു കഴിഞ്ഞു- രാം ചരണ്‍ വ്യക്തമാക്കി.
ചുഴലിക്കാറ്റ് ബാധിച്ച സ്ഥലങ്ങളിലൂടെ രാം ചരണ്‍ കുറച്ച് ദിവസം മുന്‍പ് യാത്ര ചെയ്തിരുന്നു. ജനങ്ങളുടെ ദുരിതം നേരിട്ട് കാണാന്‍ സാധിച്ചതിനാല്‍ ഗ്രാമങ്ങള്‍ ഏറ്റെടുക്കാന്‍ തനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ലെന്നും രാം ചരണ്‍ പറഞ്ഞു.
Post Your Comments