India

ഡല്‍ഹിയിലെ കോര്‍പറേഷന്‍ ബാങ്ക് കൊള്ള: 19 കാരന്‍ പിടിയില്‍

കഴിഞ്ഞ ദിവസം വൈകീട്ടാണ് ഹെല്‍മറ്റ് ധരിച്ചും മുഖം മറച്ചുമെത്തിയ ആറംഗ സംഘം ദ്വാരകയിലെ കോര്‍പറേഷന്‍ ബാങ്ക് ശാഖ കൊള്ളയടിച്ചത്.

ഡല്‍ഹി:   ഡല്‍ഹിയിലെ കോര്‍പറേഷന്‍ ബാങ്ക് ശാഖയില്‍ തോക്കു ചൂണ്ടി മൂന്ന് ലക്ഷത്തോളം രൂപ കവര്‍ന്ന സംഭവത്തില്‍ 19 വയസ്സുകാരന്‍ പിടിയില്‍. കൊള്ള സംഘം ഉപയോഗിച്ച ബൈക്കും പൊലീസ് പിടികൂടി. കൂടെയുണ്ടായിരുന്ന അഞ്ച് പേര്‍ക്ക് വേണ്ടി തെരച്ചില്‍ ഊര്‍ജിതമാക്കി.

കഴിഞ്ഞ ദിവസം വൈകീട്ടാണ് ഹെല്‍മറ്റ് ധരിച്ചും മുഖം മറച്ചുമെത്തിയ ആറംഗ സംഘം ദ്വാരകയിലെ കോര്‍പറേഷന്‍ ബാങ്ക് ശാഖ കൊള്ളയടിച്ചത്. ഇവരെ തടയാന്‍ ശ്രമിച്ച ക്യാഷര്‍ കുമാറിനെ കൊള്ളസംഘം വെടിവച്ചു കൊന്നിരുന്നു . സംഘത്തിലെ എല്ലാവരെയും തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. ഇവരെ പിടികൂടാന്‍ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു കഴിഞ്ഞു. നോയിഡയിലെ പഞ്ചാബ് നാഷണല്‍ ബാങ്ക് ശാഖയിലെ മോഷണ ശ്രമം തടഞ്ഞ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ കഴിഞ്ഞ മാസം വെടിയേറ്റു മരിച്ചു .

shortlink

Related Articles

Post Your Comments

Related Articles


Back to top button