KeralaLatest News

ശബരിമലയിലും നീതിയുടെ സൂര്യനുദിക്കും: ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

വര്‍ഗ്ഗീയ ശക്തികളുടെ ഒളിയജണ്ടകള്‍ സമയത്ത് തിരിച്ചറിഞ്ഞ്, അതിന് സര്‍ക്കാരെടുക്കുന്ന എന്തു വിട്ടുവീഴ്ച്ചക്കും ഒപ്പം നില്‍ക്കും

കൊച്ചി: ശബരിമലയില്‍ സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. ഇതിനിടെ കുറച്ച് സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കാന്‍ എത്തിയിരുന്നെങ്കിലും പ്രതിഷേധം മൂലം തിരിച്ചു പോകുകയായിരുന്നു. അതിനിടെ സാമൂഹിക പ്രവര്‍ത്തക രഹനാ ഫാത്തിമയും ആന്ധ്ര പ്രദേശില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തക കവിതയും സന്നിധാനത്തിന്റെ നടപ്പന്തല്‍ വരെ കയറി. എന്നാല്‍ ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള സ്ഥലമല്ല ശബരിമല എന്ന് ദേവസ്വം മന്ത്രി കടകംപ്പള്ളിയുടെ നിലപാട് കടുപ്പിച്ചെേതാ ഇവര്‍ തിരിച്ചു പോയി. ഇതിനിടെ ആക്ടിവിസ്റ്റ് രഹന ഫാത്തിമയുടെ പ്രവേശനത്തില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. ആക്ടിവിസ്റ്റുകള്‍ക്ക് എന്തുമാകാം. എന്നാല്‍ ആക്ടിവിച്ചികള്‍ പോകേണ്ട അങ്ങനെയിപ്പം. സര്‍ക്കാരെടുക്കുന്ന സുരക്ഷാ പദ്ധതികള്‍ക്കൊപ്പം നില്‍ക്കുകയാണ് തന്റെ കടമയെന്നും ശാരദക്കുട്ടി ഫേസ്ബുക്കില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ആക്ടിവിസ്റ്റുകള്‍ പണ്ടും പോയിട്ടുണ്ട്. കാടുകാണാന്‍.. സൗന്ദര്യം ആസ്വദിക്കുവാന്‍.. പരീക്ഷിക്കുവാന്‍..മകരജ്യോതിയുടെ സത്യമറിയുവാന്‍.. കലാകാരന്മാര്‍ സിനിമാക്കാര്‍ വിപ്ലവക്കാര്‍ യുക്തിവാദികള്‍…. ആക്ടിവിസ്റ്റുകള്‍ക്കാകാം.. ആക്ടിവിച്ചികള്‍ പോകണ്ട അങ്ങനെയിപ്പം… അത്രേയുള്ളു.

ജനാധിപത്യ നീതി എന്നൊന്നുണ്ടെങ്കില്‍ അത് തുല്യനീതിയാണ്. തുല്യനീതി എന്നാല്‍ തുല്യനീതി തന്നെ. പക്ഷേ, വര്‍ഗ്ഗീയ ശക്തികള്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ നില്‍ക്കുമ്പോള്‍, സര്‍ക്കാരെടുക്കുന്ന സുരക്ഷാ പദ്ധതികള്‍ക്കൊപ്പം നില്‍ക്കുകയാണ് എന്റെ കടമ. പരിതസ്ഥിതികള്‍ ശാന്തമാകും. ചരിത്രത്തിലെവിടെയും ആത്യന്തിക വിജയം നീതിക്കു തന്നെയാണ്. വെള്ളം കലങ്ങിത്തെളിയും.സ്ത്രീകള്‍ക്ക് അവരുടെ ആഗ്രഹമനുസരിച്ച് ആരാധന സാധ്യമാകും. ശബരിമലയിലും നീതിയുടെ സൂര്യനുദിക്കും. അതിനടുത്തെത്തിക്കഴിഞ്ഞു നമ്മള്‍.

എന്തായാലും നാടിന്റെ സമാധാനം അതാണ് വലുത്.. മതത്തിന്റെ പേരില്‍ വിഭജിക്കപ്പെടരുത്.. വര്‍ഗ്ഗീയ ശക്തികളുടെ ഒളിയജണ്ടകള്‍ സമയത്ത് തിരിച്ചറിഞ്ഞ്, അതിന് സര്‍ക്കാരെടുക്കുന്ന എന്തു വിട്ടുവീഴ്ച്ചക്കും ഒപ്പം നില്‍ക്കും. നാടും കാടും സംരക്ഷിക്കപ്പെടാന്‍.. മനസ്സമാധാനം നിലനില്‍ക്കാന്‍…നാലു വോട്ടല്ല, മതേതര സംസ്ഥാനം ആണ് ലക്ഷ്യമെന്ന് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പേ മുഖ്യമന്ത്രി സ. പിണറായി വിജയന്‍ പറഞ്ഞതാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button