Latest NewsKeralaIndia

സന്നിധാനത്ത് യുവതികളെ പ്രവേശിപ്പിക്കാനുള്ള നീക്കത്തിൽ നിന്നും പിന്മാറില്ല ,നടപടികൾ വീണ്ടും തുടരും : മുഖ്യമന്ത്രി

ശബരിമല ക്ഷേത്ര ദര്‍ശനം ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും അതിനുള്ള സംരക്ഷണം നല്‍കുക എന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്.

അബുദാബി : ശബരിമല വിഷയത്തിൽ വിശ്വാസി സമൂഹത്തെ വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.സന്നിധാനത്ത് യുവതികളെ പ്രവേശിപ്പിക്കാനുള്ള നടപടികളിൽ നിന്നും സർക്കാർ പിന്നോട്ട് പോകില്ലെന്നാണ് മുഖ്യമന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന.ശബരിമല ക്ഷേത്ര ദര്‍ശനം ആഗ്രഹിക്കുന്ന എല്ലാ വിഭാഗങ്ങള്‍ക്കും അതിനുള്ള സംരക്ഷണം നല്‍കുക എന്നത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമാണ്.

ആ ഉത്തരവാദിത്വം നിര്‍വഹിക്കാനുള്ള ഇടപെടലാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്നതെന്നും പൊലീസ് നടത്തിയ ഭീകരതയെ ന്യായീകരിച്ച് മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ശബരിമലയിൽ പ്രവേശിക്കാൻ ഇടതു തീവ്രവാദികളും ആക്ടിവിസ്റ്റുകളും വരുമെന്നും പ്രശ്നങ്ങളുണ്ടാകാതെ നോക്കണമെന്നും ക്രമസമാധാനം പാലിക്കണമെന്നും സംസ്ഥാനത്തിന് നൽകിയ നിർദേശം വളച്ചൊടിച്ച് മുഖ്യമന്ത്രി ഫെയ്സ്ബുക്കിൽ സൂചിപ്പിക്കുകയും ചെയ്യുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button