ബെയ്ജിംഗ്: തെരുവുവിളക്കുകള്‍ക്ക് പകരം നഗരങ്ങളില്‍ കൃത്രിമചന്ദ്രന്മാരെ തൂക്കിയിടാന്‍ ചൈനീസ് ശാസ്ത്രജ്ഞന്മാര് ഒരുങ്ങുന്നു. സിച്ചുവാന്‍ പ്രവിശ്യയിലെ ചെംഗുഡു നഗരത്തിന് മുകളില്‍ സ്ഥാപിക്കാനാണ് പദ്ധതി. 2020 ഓടെ ഇതിനുള്ള പദ്ധതി പൂര്‍ത്തിയാകുമെന്ന് സയന്‍സ് ആന്‍ഡ് ടെക്നോളജി ഡെയ്ലി റിപ്പോര്‍ട്ടു ചെയ്തു. ഭൗമോപരിതലത്തില്‍ നിന്ന് 500 കിലോമീറ്റര്‍ ഉയരെയുള്ള ഭ്രമണപഥത്തിലാണ് ഭീമന് ദര്‍പ്പണമുള്ള ഉപഗ്രഹങ്ങളായ കൃത്രിമചന്ദ്രന്‍ സ്ഥിതിചെയ്യുക.
മനുഷ്യനിര്‍മിത ചന്ദ്രനില്‍ നിന്ന് സൂര്യപ്രകാശത്തെ വന്‍തോതില്‍ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കാന്‍ സാധിക്കും. സാധാരണ ഗതിയില്‍ ചന്ദ്രനില്‍നിന്നുള്ള പ്രകാശത്തിന്റെ എട്ട് മടങ്ങ് വെളിച്ചം ലഭിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൃത്രിമചന്ദ്രന്മാര് സ്ഥാപിക്കാനുള്ള പദ്ധതിയിലൂടെ ഊര്‍ജലാഭം സാധ്യമാകും. ഭൂമിയില്‍ പതിക്കുന്ന പ്രകാശം, തെരുവ് വിളക്കുകള്‍ക്ക് പകരമാകുമെന്നും ചൈനീസ് മാധ്യമമായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
Post Your Comments