കഴിഞ്ഞ സീസണ് തനിക്ക് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നുവെന്ന് വ്യക്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ. തന്റെ രണ്ട് സ്വപ്നങ്ങളാണ് പൂർത്തിയായത്. ജിങ്കന് ബ്രൗണിനും ബെര്‍ബറ്റോവിനും ഒപ്പം കളിക്കാന്‍ കഴിഞ്ഞതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമായി ജിങ്കൻ കരുതുന്നത്. ദേശീയ മാധ്യമമായ വീക്കിന് നല്കിയ ഇന്റര്‍വ്യൂവിലാണ് ഇക്കാര്യം താരം പങ്കുവെച്ചത്. തന്റെ മാഞ്ചസ്റ്റര്‍ ആരാധകരായ സുഹൃത്തുക്കള്‍ക്ക് തന്നോട് അസൂയയായെന്നും ബ്രൗണ്‍ ഒരു ഇതിഹാസം ആണെന്നും അദ്ദേഹത്തിന്റെ വിനയം അത്ഭുതപ്പെടുത്തിയെന്നും ജിങ്കൻ പറയുകയുണ്ടായി.
Post Your Comments