തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപെട്ടു സർക്കാരിനെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. പക്വതയില്ലാതെയും വേണ്ടത്ര കൂടി ആലോചനയില്ലാതെയുമാണ് സംസ്ഥാന സർക്കാർ വിധി നടപ്പാക്കിയത്.സൗമ്യരായ ഭക്തൻമാർ പോലും ഇപ്പോൾ സമരത്തിനിറങ്ങിയിരിക്കുന്നു. കേന്ദ്ര സംസ്ഥാന ഭരണകക്ഷികളാണ് ഈ സ്ഥിതിക്ക് കാരണമെന്നും എ.കെ.ആന്‍റണി വിമർശിച്ചു.
ദേവസ്വം ബോർഡിനെ സ്വതന്ത്രമായി വിട്ടിരിന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു. പ്രശ്നം വേഗത്തിൽ പരിഹരിക്കാൻ കേന്ദ്ര സർക്കാർ വിചാരിച്ചിരുന്നുവെങ്കിൽ സാധിക്കുമായിരുന്നു. കേരളത്തെ രണ്ടാക്കി കുത്തകയാക്കി വയ്ക്കാനുള്ള ശ്രമമാണ് സിപിഎമ്മും ബിജെപിയും ചേർന്ന് ചെയ്യുന്നതെന്നും മുൻ വിധിയില്ലാതെ വിശ്വാസികളുടെ സംഘടനകളുടെ യോഗം വിളിക്കണം എന്നും എ.കെ ആന്‍റണി പറഞ്ഞു.
Post Your Comments