സന്നിധാനം: നടപ്പന്തലില്‍ യുവതി പ്രവേശിച്ചുവെന്ന് സംശയം. പോലീസ് സെക്യൂരിറ്റിയോടെ നടപ്പന്തലില്‍ ഇവര്‍ എത്തിയതിനെ തുടര്‍ന്ന് വലിയ ശരണം വിളികളും പ്രതിഷേധങ്ങളുമാണ് ഉണ്ടായത്. അതേ സമയം ഇവര്‍ യുവതിയല്ലെന്നും 52 വയസ്സ് പ്രായമുണ്ടെന്നും തിരിച്ചറിയല്‍ കാര്‍ഡില്‍ കാിച്ചതായും സൂചനയുണ്ട്. ഇവരിപ്പോള്‍ പതിനെട്ടാംപടിക്കു താഴെയാണ് ഉള്ളത്.
തിരിച്ചിറപ്പിള്ളി സ്വദേശിയായ ലത കുമാര്‍ എന്ന സ്ത്രീയാണ് ഭര്‍ത്താവിനോടും മകനോടുമൊപ്പം ദര്‍ശനത്തിനായി എത്തിയത്. ഇവര്‍ രണ്ടാം തവണയാണ് ശബരിമല ദര്‍ശനത്തിന് എത്തിയത്. എന്നാല്‍ ഇവരുടെ പ്രായം സംശയിച്ചായിരുന്നു പ്രതിഷേധക്കാര്‍ തടിച്ചു കൂടിയത്. ഇവര്‍ക്ക് മലകയറുന്നതുവരെ മറ്റു ബുദ്ധിമുട്ടുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ നടപ്പന്തലില്‍ എത്തിയതോടെ പ്രതിഷേധക്കാര്‍ ചുറ്റും കൂടി ഇവര്‍ക്ക് പ്രതിരോധം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന്് സുഖമമായി ദര്‍ശനം നടത്താന്‍ ഇവര്‍ക്ക് കഴിഞ്ഞെങ്കിലും ഞങ്ങളെ എന്തിനാണ് ഇത്തരത്തില്‍ ബുദ്ധിമുട്ടിക്കുന്നതെന്ന് ഭര്‍ത്താവ് ചോദിച്ചു.
Post Your Comments