മലയാളികളുടെ മനം കവര്‍ന്ന രണ്ടു പേരാണ് ബാംഗ്ലൂര്‍ ഡെയ്സിലെ സഞ്ചാരപ്രിയനായ അര്‍ജുനും വീല്‍ചെയറിലിരുന്നു അര്‍ജുനിന്റെ ഹൃദയം കവര്‍ന്ന സേറയും, ഈ സിനിമയില്‍ വീല്‍ചെയറിനുള്ള പങ്ക് ഒട്ടും ചെറുതല്ല. സിനിമ കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കിപ്പുറം ദുല്‍ഖര്‍ സല്മാന് സെറിബ്രല്‍ പാള്‍സി രോഗബാധിതനാന ആരാധകന് അതുപോലൊരു വീല്‍ചെയര്‍ സമ്മാനിച്ചിരിക്കുകയാണ്. തൃപ്പൂണിത്തുറ ഗവ. കോളേജ് വിദ്യാര്‍ത്ഥിയായ എം.പ്രവീണിനാണ് ദുല്‍ഖറിന്റെ സമ്മാനം. മുബൈയിലെ ഷൂട്ടിങ്ങിന് ഇടവേളയില്‍ കൊച്ചിയിലെത്തിയാണ് വീല്‍ചെയര്‍ സമ്മാനിച്ചത്. ദുല്‍ഖറിന്റെ കഥാപാത്രങ്ങളില്‍ ചാര്‍ലിയാണ് പ്രവീണിനേറെ ഇഷ്ട്ടം. ചാര്ലിയെപോലെ സ്വതന്ത്രമായി ലോകം ചുറ്റാനാണ് പ്രവീണിന്റെയും ആഗ്രഹം.
Post Your Comments