Latest NewsKerala

ശബരിമല വിഷയത്തില്‍ പിണറായി സര്‍ക്കാരിനെതിരെ പ്രതിരോധം തീര്‍ക്കാനുറച്ച് എന്‍എസ്എസ്

കേരളത്തില്‍ നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്

ചങ്ങനാശേരി: ശബരിമല സത്രീ പ്രവേശനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ തുറന്നടിച്ച് എന്‍എസ്എസ്. ശബരിമലയില്‍ സര്‍ക്കാരിന് തെറ്റു പറ്റിയെന്ന് എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ പറഞ്ഞു. അതേസമയം ഇടതു സര്‍ക്കാരിനെതിരെ പ്രതിരോധം സൃഷ്ടിച്ച് എന്‍എസ്എസ് തന്ത്രിക്കും പന്തളം കൊട്ടാരത്തിനും പരസ്യ പിന്തുണ നല്‍കി. പരിപാവനമായ ശബരിമലയില്‍ തീകൊളുത്തി വിട്ടിട്ട് ഭാര്യയും മക്കളും കൊച്ചുമകളുമായി വിദേശപര്യടനം നടത്തുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് സുകുമാരന്‍നായര്‍ കുറ്റപ്പെടുത്തി. എന്‍എസ്എസ് താലൂക്ക് യൂണിയന്റെ നേതൃത്വത്തില്‍ പെരുന്ന എന്‍എസ്എസ് ഹിന്ദുകോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന 105-ാമത് വിജയദശമി നായര്‍ മഹാസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു അദ്ദേഹം. ഇവിടെ ചാനലുകളെ പ്രവേശിപ്പിച്ചിരുന്നു. കൂടാതെ മൊബൈല്‍ ഫോണുകള്‍ക്കും ചടങ്ങില്‍ നിരോധനം ഉണ്ടായിരുന്നു. ചാനലുകാര്‍ ആരേയും പ്രവേശിപ്പിച്ചിരുന്നില്ല. മൊബൈലുകളും അകറ്റി നിര്‍ത്തി. അതിന് ശേഷമാണ് സുകുമാരന്‍ നായര്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചത്. എസ് എന്‍ ഡി പി നേതാവ് വെള്ളാപ്പളി നടേശനേയും സുകുമാരന്‍ നായര്‍ കളിയാക്കി.

കേരളത്തില്‍ നിരീശ്വരവാദം നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഒട്ടേറെ സുപ്രീംകോടതി വിധികള്‍ നടപ്പാക്കാത്ത സര്‍ക്കാര്‍ ശബരിമല യുവതീപ്രവേശ വിധി നടപ്പാക്കാന്‍ ധൃതി കാണിച്ചു. എന്‍എസ്എസ് എപ്പോഴും അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞിട്ടുള്ളുവെന്നും ഇതുവരെ സര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ നിലനിര്‍ത്തണമെന്നാണ് വിശ്വാസികള്‍ ആഗ്രഹിക്കുന്നത്. ഹിന്ദു മതവിഭാഗത്തിന്റെ കാര്യങ്ങളിലും സംവിധാനങ്ങളിലും ഇടപെടുന്ന സര്‍ക്കാരിന് മറ്റു മതവിഭാഗങ്ങളുടെ കാര്യങ്ങളില്‍ ഇടപെടാന്‍ ധൈര്യമുണ്ടോ. ഹൈന്ദവഭക്തര്‍ ഇത് മനസ്സിലാക്കുന്നുണ്ടെന്നും എതിര്‍ക്കേണ്ട ഭാഗത്ത് ശക്തമായി നിലയുറപ്പിച്ചുകൊണ്ട് എന്‍എസ് ഉണ്ടാവുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button