തൃശൂര്‍ : വിശ്വാസികളുടെ വികാരത്തെ വെല്ലുവിളിച്ച് ശബരിമലയിൽ യുവതീ പ്രവേശന നീക്കവുമായി മുന്നോട്ട് പോകുന്ന ദേവസ്വം ബോർഡിന് ഇരുട്ടടിയായി ഭക്തരുടെ കാണിക്ക ബഹിഷ്ക്കരണം. വരുമാനം ലക്ഷ്യമാക്കി ബോർഡ് ഏറ്റെടുത്ത ക്ഷേത്രങ്ങളിൽ മുൻ മാസങ്ങളേ അപേക്ഷിച്ച് വരുമാനത്തിൽ വളരെ കുറവാണ് പ്രകടമാകുന്നത്. ശബരിമലയിലെ പ്രശ്നങ്ങളിൽ വിശ്വാസികൾക്കൊപ്പം നിൽക്കാതെ ആചാരങ്ങളെ ഹനിക്കാനുള്ള സർക്കാർ നീക്കത്തിനെ ബോർഡും പിന്തുണച്ചതോടെയാണ് ഭക്തർ ക്ഷേത്രങ്ങളിലെ കാണിക്ക ബഹിഷ്ക്കരിക്കാൻ തുടങ്ങിയത്.
പ്രതിവർഷം ആയിരം കോടിയിലേറെയാണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ ലഭിക്കുന്ന നടവരവ്.ഇതിൽ ശബരിമലയിൽ നിന്നു മാത്രം 200 കോടിയിലേറെ രൂപയാണ് വരുമാനമായി ബോർഡിനു ലഭിക്കുക.കഴിഞ്ഞ വർഷം നാളികേര ലേലത്തിൽ നിന്നടക്കം ശബരിമലയിൽ നിന്ന് ബോർഡിനു ലഭിച്ച വരുമാനം 255 കോടിയായിരുന്നു.ബോർഡിനു നല്ല രീതിയിൽ വരുമാനം ലഭിക്കുന്ന ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഭണ്ഡാര വരവില്‍ ഇത്തവണ കുറവ് പ്രകടമായിരുന്നു.
മുന്‍ മാസത്തെ അപേക്ഷിച്ച് 75ലക്ഷത്തിലധികം രൂപയുടെ കുറവാണ് വന്നത്. 30189191 രൂപയും രണ്ടുകിലോ 494 ഗ്രാം 300മില്ലിഗ്രാം സ്വര്‍ണവും 13കിലോ വെള്ളിയും ലഭിച്ചു.കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ അഞ്ചുകോടിക്കു മുകളില്‍ ഭണ്ഡാര വരുമാനമുണ്ടായിരുന്നു. മാത്രമല്ല കാണിക്കവഞ്ചികളിൽ ഭക്തർ സ്വാമി ശരണം എന്നു രേഖപ്പെടുത്തിയ കടലാസ് തുണ്ടുകളും നിക്ഷേപിക്കുന്നുണ്ട്.
Post Your Comments