കാസര്‍കോട്:മഞ്ചേശ്വരം എംഎല്‍എ പി.ബി അബ്ദുള്‍ റസാഖ് അന്തരിച്ചു. 63 വയസ്സായിരുന്നു. കാസര്‍കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. 2011 മുതല്‍ മഞ്ചേശ്വരത്തെ എംഎല്‍എ ആയിരുന്നു അബ്ദുള്‍ റസാഖ്. 2016 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കെ. സുരേന്ദ്രനെ 86 വോട്ടുകള്‍ക്കാണ് ഇദ്ദേഹം തോല്‍പ്പിച്ചത്. മുസ്ലീം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗമായിരുന്നു. കൂടാതെ മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റാണ്.
ശക്തമായൊരു ത്രികോണ മത്സരമാണ് മഞ്ചേശ്വരത്ത് നടന്നത്. കടുത്ത പോരാട്ടത്തിനൊടുവില്‍ മഞ്ചേശ്വരത്ത് ബിജെപി നേതാവ് കെ സുരേന്ദ്രനെ പരാജയപ്പെടുത്തിയാണ് റസാഖ് നിയമസഭയിലെത്തിയത്. കേവലം 89 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിച്ചത്. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് തിരുമറി ആരോപണമുന്നയിച്ച് ബിജെപി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് റസാഖിന്റെ മരണം സംഭവിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ സംസ്കാരം ആലംമ്പാടി ജുമാമസ്ജിദ് ഖബറിസ്ഥാനില്‍ വൈകീട്ട് 4.30 ഓടെ നടക്കും. 12 മണി മുതല്‍ 1.30 വരെ ഉപ്പളയില്‍ മുസ്ലിം ലീഗ് ഓഫീസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കും.
https://youtu.be/mosJqivhYSU
Post Your Comments