Latest NewsIndia

മതവിശ്വാസപരമായ ആചാരങ്ങളില്‍ കോടതികളുടെ ഇടപെടല്‍ ഭൂഷണമല്ല : ഹെെക്കോടതി

ചെന്നൈ:  മതവിശ്വാസത്തില്‍ ഉൗന്നിയുളള ആചാരങ്ങളില്‍ കോടതികള്‍ കെെകടത്തുന്നത് ശരിയായ നടപടിയല്ലെന്ന് ഹെെക്കോടതി. മാദ്രാസ് ഹെെക്കോടതിയാണ് ആചാര സംബന്ധിയായ ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്. മയിലാപൂര്‍ ശ്രീരംഗം മഠാധിപതിയായി യമുനാചാര്യര്‍ ചുമതലയേല്‍ക്കുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചുകൊണ്ടുളള ഹര്‍ജിയിലാണ് ഈ നിരീക്ഷണം.

ലക്ഷക്കണക്കിന് വിശ്വാസികള്‍ കാത്തിരിക്കുന്ന ആചര നടപടിയെ എങ്ങനെ വിലക്കാന്‍ കഴിയുമെന്ന് ജസ്റ്റിസുമാരായ വി. പാര്‍ഥിപന്‍, കൃഷ്ണന്‍ രാമസാമി എന്നിവരടങ്ങിയ ബഞ്ച് ചോദിച്ചിരുന്നു. 12 മത്തെ മഠാധിപതിയായി പട്ടാഭിഷേകം നടക്കുന്ന ചടങ്ങ് നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടാന്‍ കഴിയില്ലെന്ന് ഹെെക്കോടതി പറഞ്ഞു. പുതിയതായി പട്ടാഭിഷേകം ചെയ്യപ്പെടാന്‍ പോകുന്ന മഠാധിപതിയുടെ കടന്ന് വരവ് ആചാരലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മഠ വിശ്വാസിയായ എസ്.വെങ്കടവരദനാണ് കോടതിയിയെ സമീപിച്ചിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button