KeralaLatest News

മകളുടെ വിവാഹ പിറ്റേന്ന് പോലീസ് കള്ളനാക്കി: 54 ദിവസത്തെ ജയില്‍ വാസത്തിനുശേഷം നിരപരാധി

പ്രവാസിയായിരുന്ന താജുദ്ദീന്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന് ജൂലൈയിലാണ് നാട്ടിലെത്തിയത്.

കണ്ണൂര്‍: മകളുടെ വിവാഹം നടന്ന് അടുത്ത ദിവസം തന്നെയാണ് കണ്ണൂര്‍ സ്വദേശിയായ താജുദ്ദീനെ മോഷണക്കുറ്റം ആരോപിച്ച് പോലീസ് പിടിച്ചു കൊണ്ടു പോയത്. തുടര്‍ന്ന് ചെയ്യാത്ത് കുറ്റത്തിന് അയാള്‍ക്ക്  അനുഭവിക്കേണ്ട്ി വന്നത് 54 ദിവസത്തെ ജയില്‍ വാസമായിരുന്നു. എന്നാല്‍ എല്ലാവരും തകര്‍ന്നു പോകുന്ന ഈ സാഹചര്യത്തില്‍ ദുര്‍വിധിയോട് തളരാതെ പോരാടിയ കഥയാണ് താജുദ്ദീന്റേത്.

പ്രവാസിയായിരുന്ന താജുദ്ദീന്‍ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന് ജൂലൈയിലാണ് നാട്ടിലെത്തിയത്. എന്നാല്‍ വിവാഹം കഴിഞ്ഞ പിറ്റേദിവസം ജൂലൈ 10ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ബന്ധുവീട്ടില്‍ നിന്ന് തിരിച്ചെത്തിയപ്പോഴായിരുന്നു അറസ്റ്റ്. പെരളശ്ശേരി സ്വദേശിയായ വീട്ടമ്മയുടെ അഞ്ചരപ്പവന്‍ താലിമാല കവര്‍ന്നത് ഞാനാണെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.

തെളിവായി നിരത്തിയതു പ്രതി സ്‌കൂട്ടറില്‍ സഞ്ചരിച്ച ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍. എന്നാല്‍ അതു ഞാനല്ലെന്നു നൂറുവട്ടം പറഞ്ഞിട്ടും പൊലീസ് വിശ്വസിച്ചില്ല. ശരീരവും തലമുടിയും താടിയും ഒക്കെ അതുപോലെ തന്നെയുണ്ടെന്നും ഞാന്‍ ദൃശ്യം സിനിമ മോഡലില്‍ ടവര്‍ ലൊക്കേഷന്‍ മാറ്റി പൊലീസിനെ കബളിപ്പിക്കുകയാണെന്നുമായിരുന്നു പൊലീസിന്റെ വാദം. കേസ് രമ്യമായി തീര്‍ക്കാന്‍ അവസരം നല്‍കാമെന്നു പോലും ഒരു ഘട്ടത്തില്‍ പൊലീസ് വാഗ്ദാനം ചെയ്തു. എന്നാല്‍ തെറ്റു ചെയ്യാത്തിടത്തോളം കാലം ഒരു വിട്ടുവീഴ്ചയും വേണ്ടെന്നു തന്നെയായിരുന്നു നിലപാട്. തലശ്ശേരി സിജെഎം കോടതി റിമാന്‍ഡ് ചെയ്ത് 54 ദിവസം ജയിലില്‍ കിടക്കുമ്പോഴും സത്യം തെളിയിക്കണമെന്നു വാശിയുണ്ടായിരുന്നു’- താജുദ്ദീന്‍ പറയുന്നു.

ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉടനെ ചെയ്തത് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കും പരാതി നല്‍കുക എന്നതായിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രി അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കി. പിന്നീട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ ഞാന്‍ നിരപരാധിയാണെന്നു തെളിഞ്ഞു. ഇപ്പോള്‍ പൊലീസ് പറയുന്നു ഞാന്‍ പ്രതിയല്ലെന്ന്. ഇത്രയും നാള്‍ ഞാനും എന്റെ കുടുംബവും അനുഭവിച്ച മാനക്കേടിനും അപമാനത്തിനും ആരാണു സമാധാനം പറയുക? ഇനി ഒരാള്‍ക്കും ഈ അവസ്ഥയുണ്ടാകരുതെന്നും വിഷയത്തെ നിയമപരമായി നേരിടാനാണ് തീരുമാനമെന്നും താജുദ്ദീന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button