ബെയ്ജിംഗ്: ലോകത്തിലെ ഏറ്റവും നീളം കൂടിയ കടല്‍പ്പാലം ഈ മാസം 24ന് വാഹനഗതാഗതത്തിനായി തുറന്നുകൊടുക്കും. ചൈനയേയും ഹോംങ്കോംഗിനെയും ബന്ധിപ്പിച്ച് 55 കിലോമീറ്റര്‍ ദൂരത്തിലാണ് പാലം പണി കഴിപ്പിച്ചിരിക്കുന്നത്. ഹോംങ്കോംഗ്-സുഹായ്-മക്കാവു എന്നിവിടങ്ങളിലേക്ക് ഈ പാലത്തിലൂടെ പോകാൻ കഴിയും. 2009 ഡിസംബറിലാണ് ഈ പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. കടല്‍പ്പാലം തുറക്കുന്നതോടെ ഹോംങ്കോംഗ്-ഹുവായ് യാത്ര മൂന്നുമണിക്കൂറില്‍ നിന്ന് 30 മിനിറ്റായി കുറയുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
Post Your Comments