ദുബായ്: എക്സിബിഷന്‍ സെന്ററില്‍ ആരംഭിച്ച ജിടെക്സ് സാങ്കേതിക വാരത്തിലാണ് സ്വയം നിയന്ത്രിത ടാക്സികള്‍ റോഡ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) നിരത്തിലിറക്കിയത്. കാറിന്റ മുന്‍വശത്ത് മൂന്ന് ക്യാമറകളണ്ട്. ഇത് കൂടാതെ സൈഡിലും പുറകിലുമുണ്ട്. ഈ ക്യാമറകളും സെന്‍സറുകളുമാണ് ടാക്സിയാത്ര സുരക്ഷിതമാക്കുന്നത്. കാഴ്ചകള്‍ കാണാനും കൂടാതെ ട്രാഫിക്ക് റെക്കോഡ് ചെയ്യാനും റോഡിന്റെ സ്ഥിതിഗതികള്‍ പരിശോധിക്കാനുമാണ് കാറിന്റെ മുന്‍ വശത്തുള്ള ക്യാമറകള്‍.
കാറുകളുടെ സ്പീഡ് കൂട്ടാനും കുറയ്ക്കാനും സെന്‍സറില്‍ നിന്നും കൃത്യമായ നിര്‍ദ്ദേശം നല്‍കും. കാറിന് ചുറ്റുമുള്ള 400 മീറ്റര്‍ പരിധി നിരീക്ഷിക്കാന്‍ ഈ സെന്‍സറുകള്‍ക്ക് സാധിക്കും. ദുബായ് സിലിക്കണ്‍ ഒയാസിസിന്റെയും ഡിജി വേള്‍ഡിന്റെയും പങ്കാളിത്തത്തോടെ നിര്‍മ്മിക്കുന്ന കാറുകള്‍ സിലിക്കോണ്‍ ഒയാസിസിലെ റൂട്ടുകളിലാണ് ആദ്യഘട്ടത്തില്‍ യാത്രക്കാരെ സ്വീകരിക്കുക.
Post Your Comments