Latest NewsKeralaIndia

ശബരിമല :പരികർമ്മികൾക്കെതിരെ പ്രതികാര നടപടികളുമായി ദേവസ്വം ബോർഡ്

രഹ്ന ഫാത്തിമയും,കവിതയും പൊലീസ് സംരക്ഷണത്തിൽ മല കയറാൻ ശ്രമിച്ചിരുന്നു.

പത്തനംതിട്ട : ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധിച്ച പരികർമ്മികൾക്കെതിരെ ദേവസ്വം ബോർഡിന്റെ പ്രതികാര നടപടികൾ. ഇതിനു മുന്നോടിയായി മേൽശാന്തിമാർക്ക് ദേവസ്വംബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകി. രഹ്ന ഫാത്തിമയും,കവിതയും പൊലീസ് സംരക്ഷണത്തിൽ മല കയറാൻ ശ്രമിച്ചിരുന്നു.

തുടർന്നാണ് പരികർമ്മികൾ പൂജ നിർത്തിവച്ച് പതിനെട്ടാം പടിക്ക് താഴെ ശരണം വിളിച്ച് പ്രതിഷേധിച്ചത്. സന്നിധാനം മേല്‍ശാന്തിയുടേയും മാളികപ്പുറം മേല്‍ശാന്തിയുടേയും മുഴുവന്‍ പരികര്‍മ്മികളുമാണ് പൂജ ബഹിഷ്കരിച്ച് പ്രതിഷേധം നടത്തിയത്. മല കയറുന്ന അയ്യപ്പൻമാർക്ക് യാതൊരു ബുദ്ധിമുട്ടുമുണ്ടാക്കാതെയായിരുന്നു ഇവരുടെ നാമജപ പ്രതിഷേധം.

ബോർഡിന്റെ നയത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് നിരവധി ദേവസ്വം ബോർഡ് ജീവനക്കാരും പരികർമ്മികൾക്ക് പിന്തുണയുമായി എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button