കൊച്ചി: ശബരിമലയില്‍ യുദ്ധം തുടര്‍ന്നാല്‍ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അയ്യപ്പന് ശിഥിലമാക്കുമെന്ന് ബി.ജെ.പി സംസ്ഥാന വക്താവ് ബി.ഗോപാലകൃഷ്ണന്. വിശ്വാസികള്‍ക്ക് ബി.ജെ.പിയുടെ പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയ്യപ്പനെയും തന്ത്രിയെയും മാളികപ്പുറത്തമ്മയെയും സംസ്ഥാന സര്‍ക്കാര്‍ അപമാനിക്കുന്നത് തുടര്‍ന്നാല്‍ കേരളം മുഴുവന്‍ 144 പ്രഖ്യാപിക്കേണ്ട അവസ്ഥ വരുമെന്നും ശബരിമല തോന്നുന്നത് പോലെ തുറക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെങ്കില്‍ എ.കെ.ജി സെന്റര്‍ വിശ്വാസികള്‍ അടപ്പിക്കുമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു.
ഓരോ ദിവസവും ഓരോ തന്ത്രങ്ങളുമായാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും സര്‍ക്കാരും വരുന്നത്. രാഷ്ട്രീയ അടവുനയം ശബരിമലയില്‍ നടപ്പിലാക്കാന്‍ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം ബോര്‍ഡുകളെ സര്‍ക്കാര്‍ കൈയിലെ കളിപ്പാവയാക്കി മാറ്റിയിരിക്കുകയാണ്. കൊച്ചി ദേവസ്വം ബോര്‍ഡില്‍ സി.ഐ.ടി.യുക്കാരെയണ് നിയമിച്ചിരിക്കുന്നതെന്നും ആരോപിച്ചു. ക്രിസ്ത്യന്‍, മുസ്ലിം യുവതികളെ ശബരിമല കയറ്റാന്‍ കൊണ്ടുവന്നവര്‍ ഇന്നു ദളിത് യുവതിയുമായാണ് വന്നിരിക്കുന്നത്
സവര്‍ണ, അവര്‍ണ സംഘര്‍ഷമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ഗോപാലകൃഷ്ണന് പറഞ്ഞു. . കോണ്‍ഗ്രസിന് ശബരിമല വിഷയത്തില്‍ നപുംസക നിലപാടാണുള്ളതെന്നും നിലപാട് വ്യക്തമാക്കണമെന്നും ബിജെപി വാക്താവ് വ്യക്തമാക്കി. സവര്‍ണ, അവര്‍ണ സംഘര്‍ഷമുണ്ടാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നതായും ആരോപണം ഉയര്‍ന്നു.
Post Your Comments