ഭോപ്പാല്‍: ഉത്തര്‍പ്രദേശിലെ ഭാഗ്പട്ട് ജില്ലയില്‍ തിക്രി ഗ്രാമത്തിലെ 72 കാരനായ വൃദ്ധന് കുരങ്ങുകളുടെ കൂട്ട അക്രമണത്തില്‍ കൊല്ലപ്പെട്ടു. ധര്‍മ്മപാല്‍ സിങ്ങാണ് മരിച്ചത്. കാട്ടില്‍ വിറകു ശേഖരിക്കാന്‍ പോയ വൃദ്ധനെ കുരങ്ങുകള്‍ കൂട്ടം ചേര്‍ന്ന് മരത്തിന് മുകളിലിരുന്ന് കല്ലെറിഞ്ഞ് ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് വൃദ്ധന് മരിച്ച സംഭവത്തില്‍ കുരങ്ങുകള്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം മുന്‍പോട്ടു വന്നു.
നിലവില്‍ അപകടമരണത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. എന്നാല്‍ കുരങ്ങുകള്‍ക്കെതിരെ എങ്ങനെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്നും അങ്ങനെ ചെയ്താല്‍ വെറുതെ പരിഹാസപാത്രമാവുക മാത്രമാണ് സംഭവിക്കുക എന്നും പൊലീസ് ഓഫീസര്‍ ചിത്വന്‍ സിങ് പറഞ്ഞു. എങ്കിലും പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് ഡയറിയില്‍ ഈ സംഭവം രജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് വ്യക്തമാക്കി.
Post Your Comments