തിരുവനന്തപുരം: ഐ.ജി മനോജ് എബ്രഹാമിന്റെ വീട്ടിലേക്ക് മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. തുടര്‍ന്ന് മണികണ്‌ഠേശ്വരം പാലത്തിന് സമീപം പൊലീസ് എത്തി മഹിളാ മോര്‍ച്ചാ പ്രവര്‍ത്തകരെ തടയുകയും ഐ.ജി യുടെ വീടിന് സുരക്ഷ ശക്തമാക്കുകയും ചെയ്യ്തു.
ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിനെത്തിയ രഹ്ന ഫാത്തിമയുടെ കൊച്ചിയിലെ വീടിനു നേരെയും ആക്രമണമുണ്ടായി. രാവിലെ 8 മണിയോടുകൂടി 2 പേര്‍ ബൈക്കിലെത്തിയാണ് രഹ്നയുടെ വീട് അടിച്ചു തകര്‍ക്കുകയും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തത്. ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കൊച്ചി സിറ്റി കമ്മീഷണര്‍ എം.വി. ദിനേശ് പറഞ്ഞു.
അതേസമയം പോലീസ് പോലീസിന്റെ ഹെല്‍മറ്റും ചട്ടയും യുവതികളുടെ സംരക്ഷണത്തിനായി നല്‍കിയത് പോലീസ് നിയമ ലംഘനമാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. സര്‍ക്കാരിലെ ഉന്നതന്മാരുമായി സംസാരിച്ച ശേഷമാണ് യുവതികള്‍ മലകയറിയത്. ഗുരുതരമായ പിഴവാണ് ഐജി ശ്രീജിത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഐജി കേരള പോലീസ് ആക്ട് ലംഘിച്ചു. പോലീസ് വേഷം യുവതികള്‍ക്ക് നല്‍കിയത് പോലീസ് ആക്ടിന്റെ ലംഘനമാണെന്ന് കെ സുരേന്ദ്രന്‍ ആരോപിച്ചു. അതേസമയം ശബരിമല കയറാന്‍ വന്ന യുവതിക്ക് പോലീസ് യൂണിഫോം നല്‍കിയെന്ന ആരോപണം തള്ളി ഐജി എസ്.ശ്രീജിത്ത് രംഗത്തെത്തി. മലകയറാന്‍ വന്ന രഹന ഫാത്തിമ എന്ന യുവതി പമ്പയില്‍ എത്തി പോലീസ് സംരക്ഷണം ആവശ്യപ്പെട്ടു. അവര്‍ക്ക് സേഫ്റ്റി ജാക്കറ്റും ഹെല്‍മറ്റും മാത്രമാണ് നല്‍കിയത്. ഇത് സുരക്ഷയുടെ ഭാഗമാണ്. ജില്ലാ ഭരണകൂടത്തോടെ രഹന എന്ന സ്ത്രീ സംരക്ഷണം ആവശ്യപ്പെട്ടിരുന്നുവെന്നും വെളിപ്പെടുത്തി.
വിശ്വാസികള്‍ക്ക് കോടതി വിധിയുള്ളപ്പോള്‍ സംരക്ഷണം നല്‍കാന്‍ പോലീസ് ബാധ്യസ്ഥരാണ്. ഇനിയും യുവതികള്‍ വന്നാല്‍ പോലീസ് സംരക്ഷണം നല്‍കും. ഇന്ന് നടപ്പന്തല്‍ വരെ എത്തിയ രഹനയും കവിതയും തിരിച്ചുപോന്നത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ക്ഷേത്രത്തില്‍ യുവതികള്‍ പ്രവേശിച്ചാല്‍ നടയടയ്ക്കുമെന്ന് തന്ത്രി മുന്നറിയിപ്പ് നല്‍കി. തങ്ങള്‍ക്ക് ഇതിലൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും ഇനിയുള്ള നടപടികള്‍ കൂടിയാലോചനകള്‍ക്ക് ശേഷമേ ഉണ്ടാകൂ എന്നും ഐജി കൂട്ടിച്ചേര്‍ത്തു.
Post Your Comments