Latest NewsIndia

അഴിമതി ; ആ​ര്‍​സി​ടി ജ​ഡ്ജിയെ സ​സ്പെ​ന്‍​ഡ് ​ ചെ​യ്യാ​ന്‍ അനുമതി നൽകി സു​പ്രീം കോ​ട​തി

ഇതാ​ദ്യ​മാ​യാ​ണ് ചു​മ​ത​ല​യി​ലി​രി​ക്കേ ആ​ര്‍​സി​ടി ജ​ഡ്ജി സ​സ്പെ​ന്‍​ഷ​ന്‍ നേ​രി​ടു​ന്ന​ത്

ന്യൂ​ഡ​ല്‍​ഹി: ആ​ര്‍​സി​ടി ജ​ഡ്ജിയെ ​സ​സ്പെ​ന്‍​ഡ് ചെ​യ്യാ​ന്‍ അനുമതി നൽകി സു​പ്രീം കോ​ട​തി. റെ​യി​ല്‍​വെ​യു​ടെ ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തി​ലെ 50 കോ​ടി അ​ഴി​മ​തി ഇ​ട​പാടുമായി ബന്ധപെട്ടു റെ​യി​ല്‍​വെ ക്ലെ​യിം​സ് ട്രൈ​ബ്യൂ​ണ​ല്‍ ജ​ഡ്ജി ആ​ര്‍.​കെ. മി​ത്ത​ലി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്യാനാണു അനുമതി. പാ​റ്റ്ന​യി​ലെ ന​ഷ്ട​പ​രി​ഹാ​ര വി​ത​ര​ണ​ത്തി​ല്‍ അ​ഴി​മ​തി ന​ട​ന്നെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തുടർന്നാണ് നടപടി. ​ഇതാ​ദ്യ​മാ​യാ​ണ് ചു​മ​ത​ല​യി​ലി​രി​ക്കേ ആ​ര്‍​സി​ടി ജ​ഡ്ജി സ​സ്പെ​ന്‍​ഷ​ന്‍ നേ​രി​ടു​ന്ന​ത്. ആ​ര്‍.​കെ. മി​ത്ത​ലി​നെ​തി​രേ​യു​ള്ള അ​ഴി​മ​തി ആ​രോ​പ​ണം സു​പ്രീം കോ​ട​തി ജ​ഡ്ജി യു.​യു. ല​ളി​ത് അ​ധ്യ​ക്ഷ​നാ​യ അ​ന്വേ​ഷ​ണ സ​മി​തി ശ​രി​യെ​ന്നു ക​ണ്ടെ​ത്തി​യി​രു​ന്നു.

മാ​സ​ങ്ങ​ളോളം മു​ന്‍ ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ പ​രി​ഗ​ണ​ന​യിലിരുന്ന ഫ​യ​ലി​ലാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യി അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.​ റെയി​ല്‍​വെ ക്ലെ​യിം ട്രൈ​ബ്യൂ​ണ​ല്‍ ചെ​യ​ര്‍​മാ​ന്‍ ജ​സ്റ്റീ​സ് കെ. ​ക​ണ്ണ​ന്‍, ആ​ര്‍.​കെ. മി​ത്ത​ലി​നെ സ​സ്പെ​ന്‍​ഡ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നേ​ര​ത്തെ റെ​യി​ല്‍​വെ ബോ​ര്‍​ഡി​ന് ക​ത്ത​യ​ച്ചി​രു​ന്നു. പാ​റ്റ്ന​യി​ല്‍ നി​ന്നു സ്ഥ​ലം മാ​റി​യ മി​ത്ത​ല്‍ ഇ​പ്പോ​ള്‍ തി​രു​വ​ന​ന്ത​പു​രം ന​ഷ്ട​പ​രി​ഹാ​ര ട്രൈ​ബ്യൂ​ണ​ലി​ലാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button