Latest NewsKerala

ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം : ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി.  ഏറെ വേദനിപ്പിക്കുന്നതാണ് ശബരിമലയിലെ സംഭവങ്ങൾ. സമന്വയത്തോടെ വിധി നടപ്പാക്കണമായിരുന്നു . ഇന്ന് ശബരിമലയുണ്ടായ സംഭവം മാര്‍ക്സിസ്റ്റ് പാർട്ടി ചോദിച്ചു വാങ്ങിയതാണ്. വിശ്വാസികളുമായി ചർച്ച ചെയ്യാതെയാണ് യുഡിഎഫ് സർക്കാർ നൽകിയ അഫിഡവിറ്റ് പിണറായി സർക്കാർ പിൻവലിച്ചതെന്നു അദ്ദേഹം പറഞ്ഞു. ഒരു സ്വതന്ത്ര സ്ഥാപനമാണ് ദേവസ്വം ബോർഡ്.പക്ഷെ റിവ്യൂ ഹർജി കൊടുക്കാനുള്ള തീരുമാനം മുഖ്യമന്ത്രി ഇടപ്പെട്ട് മാറ്റി. താന്‍ വിധിയെ സ്വാഗതം ചെയ്തുവെന്ന് കോടിയേരി പറയുന്നത് ശരിയല്ലെന്നും അഫിഡവിറ്റ് പിണറായി സർക്കാർ പിൻവലിച്ചത് വേണമെങ്കിൽ തന്റെ ഫെയ്സ് ബുക്ക് പോസ്റ്റ് നോക്കിയാല്‍ മനസ്സിലാകുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.

നിരീശ്വരവാദികളെ കയറ്റാൻ സുപ്രീം കോടതി പറഞ്ഞിട്ടില്ല. ഇന്നത്തെ പൊലീസ് നടപടി പരിഹാസ്യം.സർക്കാർ വൈകിയാണെങ്കിലും ഉത്തരവാദിത്തത്തോടെ പെരുമാറണം. കോടതി വിധി നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെങ്കിലും വിശ്വാസികളുമായി ചർച്ച നടത്തി വേണം തീരുമാനമെടുക്കാൻ. തിരുവിതാർ കുർ ദേവസ്വം ബോർഡ് ഇപ്പോൾ കൈക്കൊണ്ട തീരുമാനം സ്വീകാര്യമല്ല. റിവ്യൂ ഹർജി തന്നെ വേണംമെന്നും പ്രശ്നം രമ്യമായി പോകുന്നതിന് സർക്കാർ നടപടികൊണ്ട് കഴിയില്ലെന്നും ഉമ്മന്‍ചാണ്ടി ചൂണ്ടികാട്ടി.

സംഘപരിവാർ സമരം അപലപനീയം. ശബരിമലയിലെ ആചാര അനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്ന അവരുടെ നിലപാടിനോട് യോജിക്കുന്നെങ്കിലും സമരമല്ല കേന്ദ്രത്തെ കൊണ്ട് ഓർഡിനൻസ് കൊണ്ടുവരികയാണ് വേണ്ടത്. അവിടെയാണ് ബിജെപി ആത്മാർത്ഥ കാണിക്കേണ്ടതെന്നും എന്നാൽ ആക്രമണങ്ങൾ ബോധപൂർവ്വം നടത്തി വിഷയം വഴിതിരിച്ചുവിടാനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button