Latest NewsKerala

കെ സുരേന്ദ്രനെ താൻ കണ്ടെന്ന വാദം തെറ്റ്; രശ്മിയുടേത് സെക്സ് റാക്കറ്റ് കേസിലെ പകപോക്കലാണെന്ന് വ്യക്തമാക്കി രഹ്‌ന

തന്റെ സുഹൃത്തുക്കളാരോ തന്നെ ടാഗ് ചെയ്‌തു

കൊച്ചി: ബിജെപി നേതാവ് കെ.സുരേന്ദ്രനുമായി താൻ കൂടിക്കാഴ്ച നടത്തിയെന്ന രശ്മി നായരുടെ ആരോപണം നിഷേധിച്ച് ആക്ടിവിസ്റ്റ് രഹ്‌ന ഫാത്തിമ. ബിജെപി നേതാവ് കെ.സുരേന്ദ്രനുമായി രഹ്‌ന മംഗലാപുരത്തു കൂടിക്കാഴ്ച നടത്തിയെന്നും കലാപമുണ്ടാക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണു ശബരിമല സന്ദർശനമെന്നും രശ്‌മി നായർ ഫേസ്ബുക്കിൽ കുറിച്ചിരുന്നു. എന്നാൽ സെക്സ് റാക്കറ്റ് കേസിൽ രശ്മിയും രാഹുൽ പശുപാലനും അറസ്റ്റിലായപ്പോൾ അവർക്കെതിരെ മൊഴി നൽകിയതിലുള്ള പകപോക്കലാണ് ഇതെന്നാണ് രഹ്‌ന വ്യക്തമാക്കുന്നത്.

2 വർഷം മുൻപ് കെ.സുരേന്ദ്രൻ ഫേസ്ബുക്കിൽ ശബരിമലയിലെ യുവതീപ്രവേശത്തെ അനുകൂലിച്ചു പോസ്റ്റിട്ടിരുന്നു. ഇതിനു തന്റെ സുഹൃത്തുക്കളാരോ തന്നെ ടാഗ് ചെയ്‌തു. തന്റെ നിലപാട് സമാനമായതിനാൽ അന്ന് ടാഗ് ആക്സപ്റ്റ് ചെയ്തിരുന്നു. ഇതു മാത്രമാണു കെ.സുരേന്ദ്രനുമായി തനിക്കുള്ള പരിചയം. അല്ലാതെ അദ്ദേഹത്തെ താൻ മംഗലാപുരത്തു കണ്ടെന്ന് രശ്മി പറയുന്നതു നുണയാണെന്നും രഹ്‌ന കൂട്ടിച്ചേർത്തു. ചുംബന സമരവുമായി ബന്ധപ്പെട്ടു പരിചയപ്പെട്ട ഇവരുമായുള്ള ബന്ധം പിന്നീടു ശരിയല്ലെന്നു ബോധ്യമായതിനെ തുടർന്നു വിച്ഛേദിച്ചിരുന്നതായി തങ്ങൾ അറിയിച്ചതാണെന്നും ഇതിന്റെ വിഡിയോകൾ ഇപ്പോഴും യുട്യൂബിൽ ലഭ്യമാണെന്നും സംശയമുള്ളവർക്കു പരിശോധിക്കാമെന്നും രഹ്‌ന പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button