KeralaLatest NewsInternational

‘ഞാൻ കണ്ട ബ്ലൂ ഫിലിമിലെ നായിക നീയല്ലേ’ എന്ന് പറഞ്ഞു പെൺകുട്ടിയെ കടന്നു പിടിച്ചു, അമേരിക്കയിലും അലൻസിയർക്കെതിരെ ആരോപണം

അലന്‍സിയര്‍ നിയമനടപടിക്കൊരുങ്ങിയാല്‍ കൂടുതല്‍ തെളിവുകളുമായി രംഗത്തു വരുമെന്നും വ്യക്തമാക്കുന്നുണ്ട്

കൊച്ചി: അലൻസിയർക്കെതിരെ നടി ദിവ്യ ഗോപിനാഥ് മീ ടൂ ക്യാമ്പയിനുമായി രംഗത്ത് വന്നതിന് പിന്നാലെ കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നു. അമേരിക്കയില്‍ മണ്‍സൂണ്‍ മാംഗോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ നടന്ന സംഭവമാണ്. പേരുവെളിപ്പെടുത്താത്ത പ്രവാസിയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്. യുഎസില്‍ നടന്ന സംഭവം നുണയാണെങ്കില്‍ അലന്‍സിയറിന്റെ പ്രവൃത്തികളെല്ലാം സഹിച്ച ചിത്രത്തിലെ മറ്റു നടന്മാരായ ഫഹദ് ഫാസിലോ ടൊവിനൊ തോമസോ വിനയ് ഫോര്‍ട്ടോ അല്ലെങ്കില്‍ നിര്‍മ്മാതാവ് തമ്പി ആന്റണിയോ പ്രതികരിക്കട്ടെയെന്നും കുറിപ്പില്‍ പറയുന്നു.

അലന്‍സിയര്‍ നിയമനടപടിക്കൊരുങ്ങിയാല്‍ കൂടുതല്‍ തെളിവുകളുമായി രംഗത്തു വരുമെന്നും വ്യക്തമാക്കുന്നുണ്ട്. യുഎസിലേക്കു പുറപ്പെടുമ്പോള്‍ മറ്റ് അംഗങ്ങള്‍ക്കു മുന്നില്‍ മാന്യനും വിനീതനുമായിരുന്ന അലന്‍സിയര്‍ അവിടെയെത്തിയപ്പോള്‍ തനിസ്വഭാവം കാണിച്ചു തുടങ്ങി. പൂര്‍ണമായും മദ്യത്തിനടിമയായിരുന്ന ഇയാള്‍ രാവിലെതന്നെ അവിടെ പരിചയപ്പെടുന്ന മലയാളികളുടെ വകയായി കിട്ടുന്ന ‘ഓസ്’ മദ്യം പരമാവധി വലിച്ചുകയറ്റുമായിരുന്നു. തുടര്‍ന്ന് തെറിപ്പാട്ടും ചവിട്ടുനാടകവും പതിവും. എല്ലാത്തരത്തിലും ഇയാളെക്കൊണ്ടു പൊറുതിമുട്ടിയ പ്രൊഡക്ഷന്‍ ടീം എങ്ങനെയും ഇയാളുടെ ഭാഗം തീര്‍ത്തു നാട്ടിലേക്ക് കയറ്റിവിടാന്‍ തീരുമാനിച്ചു.

യുഎസില്‍ ഷൂട്ടിങ്ങിനുള്ള സാങ്കേതികസംഘം മുഴുവരും അവിടെ നിന്നുള്ളവരായിരുന്നു .ഇവിടുന്നു പോയിട്ടുള്ള എല്ലാവരുമായി സെറ്റില്‍ നല്ല ബന്ധം പുലര്‍ത്തിയിരുന്ന അവര്‍ ഒരിക്കലും ഒരു വിവേചനവും ഇന്ത്യക്കാരോടു ജോലിക്കിടയില്‍ കാണിച്ചിരുന്നില്ല. ഷൂട്ടിങ് ഇല്ലാത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ അവര്‍ പലരും മലയാളികള്‍ താമസിക്കുന്ന സ്ഥലത്തുവരികയും മലയാളികളുടെ തനതായ രുചിക്കൂട്ടുകള്‍ ആസ്വദിക്കുകയും ചെയ്തിരുന്നു.

ലൊക്കേഷനിലേക്കുള്ള മലയാളി ഫുഡ് (ചോറും കറികളും മാത്രം ഇഷ്ടപ്പെടുന്നവരും കൂട്ടത്തിലുണ്ടായിരുന്നു) എന്നും എത്തിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്നത് 22 വയസ്സോളം പ്രായം ഉണ്ടായിരുന്ന ഒരു കറുത്തവര്‍ഗക്കാരി പെണ്‍കുട്ടിയായിരുന്നു. പിതാവ് ഒരു അപകടത്തില്‍ മരണപ്പെട്ട അവള്‍ ഇതുപോലുള്ള പാര്‍ട് ടൈം ജോലിചെയ്തായിരുന്നു പഠിത്തം തുടര്‍ന്നിരുന്നത്.

അതിനിടെ അലന്‍സിയറെ നാട്ടിലേക്കു വിടുന്ന ദിവസം എത്തി. ഉച്ചയ്ക്കുള്ള ഭക്ഷണം എടുക്കാന്‍ ചെന്ന മേല്‍പറഞ്ഞ പെണ്‍കുട്ടിയോടു പോകുംവഴി ഏറെ അകലെയല്ലാത്ത വിമാനത്താവളത്തില്‍ അലന്‍സിയറെ ഇറക്കണമെന്ന് പ്രൊഡക്ഷന്‍ ഹെഡ് ആയ ലിസ ഖെര്‍വനിസ് ചുമതലപ്പെടുത്തി. ഭക്ഷണവും എടുത്ത് പെണ്‍കുട്ടി കാറില്‍ ഒപ്പം പോവുകയും ചെയ്തു.അന്ന് ഷൂട്ടിങ് ഏകദേശം ഉച്ചയായപ്പോള്‍ പ്രൊഡക്ഷന്‍ കോഓര്‍ഡിനേറ്റര്‍ വന്നു ക്യാമറാമാനോടെന്തോ പറയുകയും ഷൂട്ടിങ് ക്രൂവിലെ അമേരിക്കന്‍ ടീം എല്ലാവരും കൂടി മാറിനിന്നെന്തോ സംസാരിക്കാനും തുടങ്ങി. അവര്‍ ഷൂട്ടിങ് തുടരുന്നില്ലെന്നു മാത്രമല്ല, ഇനിയും ആ സിനിമയില്‍ ക്രൂ ആയി തുടരാന്‍ താല്‍പര്യം ഇല്ല എന്നുപറയുന്നതുവരെ കാര്യങ്ങള്‍ എത്തി.

പിന്നീട് ചീഫ് കോഓര്‍ഡിനേറ്റര് അലന്‍ സ്മിത്ത് പറയുമ്പോഴാണു കാര്യങ്ങള്‍ എത്ര ഭീകരമാണെന്ന് എല്ലാവര്‍ക്കും മനസ്സിലാകുന്നത്. വിമാനത്താവളത്തിലെ പാര്‍ക്കിങ് ലോട്ടില്‍ എത്തിയ ഉടന്‍ അലന്‍സിയര്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ചു, ഞെട്ടിത്തരിച്ചു പോയ ആ കുട്ടിയോട് ‘ഞാന്‍ കണ്ട നീലച്ചിത്രത്തിലെ നായിക നീയല്ലേ, എനിക്കൊന്നു വഴങ്ങിത്തരണം’ എന്ന് അലറി. നില വീണ്ടെടുത്ത പെണ്‍കുട്ടി അലന്‍സിയറെ തല്ലി, പൊലീസിനെ വിളിക്കാനൊരുങ്ങി. അലന്‍സിയര്‍ പറഞ്ഞതൊന്നും കേള്‍ക്കാന്‍ പെണ്‍കുട്ടി തയാറായില്ല. അതിനിടെയാണു ലിസയുടെ ഫോണ്‍ വന്നത്. തുടര്‍ന്ന് അവരാണ് ചീഫുമായി ആലോചിച്ചിട്ടു മാത്രം പൊലീസിനെ വിളിച്ചാല്‍ മതിയെന്നു പറയുന്നത്.

തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവയ്ക്കുകയും ചെയ്തു.അതുവരെ തോളില്‍ കയ്യിട്ടു നടന്നിരുന്ന യുഎസ് ക്രൂ അംഗങ്ങള്‍, പ്രത്യേകിച്ച്‌ വനിതകള്‍ പിന്നീട് സെറ്റില്‍ പേടിയോടെയാണ് ഇന്ത്യക്കാരെ സമീപിച്ചത്. ഒരുവിധത്തില്‍ അലന്‍സിയറെ കയറ്റിവിട്ടു. നിര്‍മ്മാതാവ് അത്യാവശ്യം നല്ലൊരു തുക ആ പെണ്‍കുട്ടിക്കു നഷ്ടപരിഹാരം കൊടുക്കേണ്ടിവന്നു. നിയമ നടിപടിക്കായി ആ കുട്ടി പോയിരുന്നെങ്കില്‍ നിര്‍മ്മാതാവും അവിടെ കുടുങ്ങും. ഈ സാഹചര്യത്തില്‍ അവിടെ തുടരാന്‍ കഴിയാതെ, ജോലി നിര്‍ത്തുന്നതു കൊണ്ടുള്ള ബുദ്ധിമുട്ടൊഴിവാക്കുവാനുള്ള തുക മാത്രമേ അവള്‍ വാങ്ങാന്‍ കൂട്ടാക്കിയുള്ളൂ.

മേലില്‍ ഒരിന്ത്യക്കാരന്റെ ഭാഗത്തുനിന്നും ഇങ്ങനെയൊരു ആക്രമണമോ അതിരുവിട്ട പെരുമാറ്റമോ ഉണ്ടാകില്ല, നിങ്ങള്‍ കണ്ട ഏതെങ്കിലും രതിപ്പടത്തിലെ നായികമാര്‍ അല്ല ഇവിടെ മാന്യമായി ജോലിചെയ്യുന്ന അമേരിക്കന്‍ സ്ത്രീകള്‍ എന്നു തുടങ്ങി വളരെയേറെ നിബന്ധനകള്‍ അടങ്ങിയ ഒരു കരാറും നിര്‍മ്മാതാവിന് ഒപ്പിടേണ്ടിവന്നു. ഈ കരാറിന്റെ പകര്‍പ്പ് ഷൂട്ടിങ് അംഗങ്ങള്‍ താമസിക്കുന്നിടത്തും ലൊക്കേഷനില്‍ പലയിടത്തുമായി പതിച്ചു. തിരിച്ചു പോരുന്നതുവരെ ഇവിടുന്നു പോയ മൊത്തം ടീം അംഗങ്ങൾക്കും നാണം കേട്ട് നിൽക്കേണ്ടി വന്നു എന്നാണ് വെളിപ്പെടുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button