ശബരിമലയില്‍ എത്തുന്ന ഭക്തര്‍ക്ക് സുരക്ഷ ഒരുക്കലാണ് സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും വ്യക്തമാക്കി ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാല്‍. ദര്‍ശനത്തിനെത്തുന്ന യുവതികള്‍ക്ക് നേരെ ആക്രമണം നടക്കുന്നത് സര്‍ക്കാരിന്റെ കഴിവ് കേടുകൊണ്ടാണെന്നും അദ്ദേഹം പറയുകയുണ്ടായി. നിലവില്‍ നിയമം ലംഘിക്കുന്നവര്‍ക്കാണ് സര്‍ക്കാര്‍ സുരക്ഷ ഒരുക്കുന്നത്. ഇത് യഥാര്‍ത്ഥ ഭക്തരെ പ്രയാസത്തിലാക്കിയിരിക്കുകയാണെന്നും രാജഗോപാല്‍ പറഞ്ഞു.
Post Your Comments