Latest NewsIndia

ഇന്ത്യ മാനസികാരോഗ്യ രംഗത്ത് പിന്നിൽ: ലോകാരോഗ്യ സംഘടന

ഇന്ത്യ മാനസികാരോഗ്യ രംഗത്ത് പിന്നിലെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിൽ വിഷാദ രോഗികൾ കൂടുന്നതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്.

ഇന്ത്യയ്ക്ക് തൊട്ട് പിന്നിലായ് വിഷാദ രോഗിക​ളുടെ എണ്ണത്തിൽ ചൈനയും, അമേരിക്കയും ഉണ്ട്. 2015-2016 വർഷങ്ങളിൽ നാഷണൽ മെന്റൽ ഹെൽത്ത് സർവ്വേ (എൻഎംഎച്ച്എസ്) പ്രകാരം ഇന്ത്യയിൽ ആറിൽ ഒരാൾക്ക് മാനസിക ബുദ്ധിമുട്ടുകൾക്ക് വേണ്ട ചികിത്സ നൽകണമെന്നാണ് പറയുന്നത്.

കൗമാരക്കാരിലാണ് വിഷാദ രോഗം കൂടുതലായ് കണ്ടു വരുന്നത്.വിഷാദ രോഗം, അമിത ഉത്കണ്ഠ, ബൈപോളർ ഡിസോർഡർ എന്നീ രോഗങ്ങൾ ഇന്ത്യയിൽ കൂടുന്നു എന്നാണ് ലോകാരോഗ്യ സംഘടന വിലയിരുത്തിയത്.

വിഷാദ രോഗത്തെ തുടർന്ന് ഉണ്ടാകുന്ന ആത്മഹത്യയിൽ വിവിധ കാംപെയിനുകൾ നടത്തിയിട്ടും കാര്യമായ കുറവ് വരുത്താനായിട്ടില്ലെന്നാണ് സർവ്വേയിൽ പറയുന്നത്. നഗര- ഗ്രാമ വ്യത്യാസമില്ലാതെ ഇന്ത്യയിലെ ജനസംഖ്യയുടെ 6.5 ശതമാനം ആളുകൾക്ക് കടുത്ത മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്. കൃത്യമായ ചികിത്സയിലൂടെ രോഗികളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് ഉണ്ടാകുന്നുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button