ന്യൂഡൽഹി: അരലക്ഷത്തിലേറെ ഇന്ത്യക്കാർ പൗരത്വം ഉപേക്ഷിച്ചു. അരലക്ഷത്തിലേറെ ഇന്ത്യക്കാർ കഴിഞ്ഞ വർഷം പൗരത്വം ഉപേക്ഷിച്ച് അമേരിക്കക്കാരായെന്ന് കണക്ക്. 2016 ലേതിനേക്കാൾ നാലായിരം പേരാണ് പൗരത്വം വിട്ടത്. 2017 ൽ 50802 പേരാണ് അമേരിക്കൻ പൗരത്വം നേടിയത്. ഓരോ വർഷവും കൂടുതൽ പേർ രാജ്യം വിടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.ഇന്ത്യക്കാരായ 46188 പേരാണ് 2016 ൽ പൗരത്വം ഉപേക്ഷിച്ചത്. 2015 ൽ ഇത് 42213 ആയിരുന്നു.
കഴിഞ്ഞ വർഷം എല്ലാ രാജ്യങ്ങളിൽ നിന്നുമായി 707,265 പേരാണ് മറ്റ് രാജ്യങ്ങളിലെ പൗരത്വം ഉപേക്ഷിച്ച് അമേരിക്കൻ പൗരത്വം നേടിയത്. 2016 ൽ 7,53,060 പേരും 2015 ൽ 7,30,259 പേരും അമേരിക്കൻ പൗരത്വം നേടി.അമേരിക്കൻ പൗരത്വം നേടിയവരിൽ 396,234 പേർ സ്ത്രീകളാണ്. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരിൽ 12000 പേർ കാലിഫോർണിയയിലാണ് താമസിക്കുന്നത്. 5900 പേർ ന്യൂ ജേർസിയിലും 3700 പേർ ടെക്സാസിലുമാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. 7100 ഓളം പേർ ന്യൂയോർക്കിലും പെൻസിൽവാനിയയിലുമായി താമസമാക്കിയിട്ടുണ്ട്.
Post Your Comments