ഓച്ചിറ: യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഓച്ചിറ പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദ്ദനമേറ്റ് ബോധരഹിതനായി റോഡരികില്‍ കാണപ്പെട്ട രാജേഷ് പിന്നീട് മരണപ്പെടുകയായിരുന്നു. മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ക്ലാപ്പന വരവിള സുനീഷ് ഭവനില്‍ സുനീഷ് (32), കൊല്ലപ്പെട്ട രാജേഷിന്റെ ഭാര്യാകാമുകന്‍ ആലുംപീടിക കരൂര്‍ പടീറ്റതില്‍ സുരേഷ് എന്നിവരാണ് കസ്റ്റഡിയിലായത്. ഒക്ടോബര്‍ 4ന് രാത്രി 12:30 ഓടെ പ്രയാര്‍ പെട്രോള്‍ പമ്ബിന് സമീപം വഴിയോരത്ത് അബോധാവസ്ഥയില്‍ കണ്ട കല്ലേശേരില്‍ ക്ഷേത്രത്തിന് സമീപം പുത്തന്‍ തറയില്‍ രാജേഷിനെ (31) നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓച്ചിറ പൊലീസെത്തിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ആദ്യം കൊല്ലം ജില്ലാ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. പുറമെ പരിക്കുകള്‍ ഇല്ലായിരുന്നെങ്കിലും ആന്തരികമായ ക്ഷതങ്ങളായിരുന്നു മരണ കാരണം. വാരിയെല്ലുകളും ഇടുപ്പെല്ലുകളും തകര്‍ന്ന രാജേഷ് വെന്റിലേറ്ററിന്റെ പിന്‍ബലത്തില്‍ ജീവന് നിലനിറുത്തി വരവെ ചൊവ്വാഴ്ചയാണ് മരിച്ചത്.
Post Your Comments