
മുംബൈ: വിമാനത്തിലെ ജീവനക്കാരിയെ ശല്യം ചെയ്ത യുവാവ് അറസ്റ്റില്‍. ബംഗളൂരു സ്വദേശിയായ രാജു ഗംഗപ്പയാണ് അറസ്റ്റിലായത്. മുംബൈയില്‍ നിന്നും ബംഗളുൂരുവിലേയ്ക്ക് വരികയായിരുന്ന ഇന്‍ഡിഗോ വിമാനത്തിലെ ജീവനക്കാരിയോടാണ് യുവാവ് അപമര്യാദയായി പെരുമാറിയത്. യുവതി രാജുവിന്റെ സീറ്റിനരികിലൂടെ കടന്നു പോയപ്പോള്‍ പിന്‍ഭാഗത്ത് സ്പര്‍ശിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത ജീവനക്കാരിക്കു നേരെ അസഭ്യവര്‍ഷം ചൊരിഞ്ഞു. ഇതിനെ തുടര്‍ന്ന് യുവതി വിവരം മറ്റ് ജീവനക്കാരെ അറിയിക്കുകയും ഇയാളെ മുംബൈ വിമാനത്താവളത്തില്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിനു കൈമാറുകയും ചെയ്യു.
Post Your Comments