അമൃത്സര്‍•പഞ്ചാബിലെ അമൃത്സറില് ട്രെയിന്‍ അപകടത്തില്‍പ്പെട്ട് കുറഞ്ഞത് 50 ലേറെപ്പേര്‍ മരിച്ചതായി സംശയം. ദസറ ആഘോഷത്തിന്റെ ഭാഗമായി രാവണന്റെ കോലം കത്തിക്കുന്നത് കാണാനായി റെയില്‍വേ പാളത്തില്‍ കയറി നിന്നവരാണ് അപകടത്തില്‍പ്പെട്ടത്. പടക്കങ്ങള്‍ പൊട്ടുന്ന ശബ്ദം മൂലം ട്രെയിന്‍ വരുന്ന ശബ്ദം ഇവര്‍ കേള്‍ക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്.
മരണസംഖ്യ 100 ന് മുകളില്‍ എത്തിയേക്കാമെന്നും റിപ്പോര്‍ട്ടുണ്ട്. ഏതാണ്ട് 500-700 ഓളം ആളുകള്‍ സംഭവസ്ഥലത്തുണ്ടായിരുന്നു. രാവണന്റെ കോലത്തിന് തീകൊളുത്തിയ അതേസമയം, പടക്കങ്ങളും പൊട്ടന് തുടങ്ങി.
പടക്കങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ആളുകള്‍ റെയില്‍വേ ട്രാക്കിലൂടെ കയറി ഓടുകയായിരുന്നു. ഇവര്‍ എതിര് ദിശയില്‍ നിന്ന് ട്രെയിന്‍ വരുന്നത് കണ്ടിരുന്നില്ല.
Post Your Comments