ലോസ് ആഞ്ജലീസിലെ സില്‍വര്‍ ലേക് റിസര്‍വോയറിനു സമീപമുള്ള സ്പാനിഷ് സ്റ്റൈലിലുള്ള വീടാണ് വില്പനയ്ക്കു വച്ചിരിക്കുന്നത്. 3560 ചതുരശ്രയടിയിലുള്ള വീട് 20 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കുടുംബസുഹൃത്തില്‍ നിന്നാണ് ഡി കാപ്രിയോ വീട് സ്വന്തമാക്കിയത്.
ഇദ്ദേഹത്തിന് ടൈറ്റാനിക് ചിത്രം നല്കിയ താരത്തിളക്കത്തിന്റെ കാലത്താണ് ലിയൊ ഈ വീടും സ്വന്തമാക്കിയത്. പന്ത്രണ്ടുകോടി നാല്പത്തിലക്ഷം രൂപയ്ക്കാണ് ലിയൊ വീട് വില്പനയ്ക്കു വച്ചിരിക്കുന്നത്. അന്ന് ഈ വീട് സ്വന്തമാക്കാനായി താരം മുടക്കിയതാവട്ടെ അഞ്ചുകോടി അറുപതിനാലു ലക്ഷം രൂപയും.
മനോഹരമായ നാല് ബെഡ്റൂമും നാല് ബാത്റൂമുകളുമുള്ള വീട് 1930കളിലാണ് നിര്‍മിച്ചതത്രേ. ഒന്നരയേക്കര്‍ ഭൂമിയില്‍ സ്ഥിതി ചെയ്യുന്ന വീടിനു ചുറ്റും നിറയെ മരങ്ങളാണ്. സിറ്റിങ് റൂം അടക്കമുള്ള വലിയൊരു മാസ്റ്റര്‍ ബെഡ്റൂമാണ് വീട്ടുലുള്ളത്. ഗ്രൗണ്ട് ഫ്ലോറിന് മുകളിലുള്ള രണ്ടു നിലയിലേക്കെത്താനായി ലിഫ്റ്റ് സൗകര്യവും വീട്ടിലുണ്ട്. ലൈബ്രറി, വര്‍ക്ക് ഷോപ്പ്, മൂന്നോ അതിലധികമോ കാറുകള്‍ പാർക്ക്ചെയ്യാൻ സൗകര്യമുള്ള ഗാരേജ്, ഹോബി ഏരിയ എന്നിവയെല്ലാം ഈ വീട്ടിലെ പ്രത്യേകതകളാണ്.
ഇതെല്ലാം കൂടാതെ സവലിയൊരു സ്വിമ്മിങ് പൂളും സിനിമ കാണാനായി വിശാലമായൊരു പ്രൊജക്ഷന് ഹാളും വീട്ടിലുണ്ട്. വിലകൂടിയ മരത്താല്‍ പണി കഴിപ്പിച്ച പ്രധാനവാതില്‍ കടക്കുന്നത് പൂമുഖത്തേക്കാണ്. അവിടെ നിന്നും ലിവിങ് റൂമിലേക്കും. പൂമുഖത്തിന്റെ മറുവശത്തു നിന്നും ഡൈനിങ്ങിലേക്കും അവിടെ നിന്നും അടുക്കളയിലേക്കുമാണ് കടക്കുന്നത്.
Post Your Comments