KeralaLatest NewsIndia

‘നടയടച്ചു താക്കോൽ ഏൽപ്പിച്ചു പടിയിറങ്ങും, ഞാൻ ഭക്തരോടൊപ്പം’ : തന്ത്രി കണ്ഠരര് രാജീവര്

സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ യുവതികളെ പ്രവേശിപ്പിച്ചാൽ താൻ മറ്റൊന്നും നോക്കില്ല

പത്തനംതിട്ട : യാതൊരു വിശ്വാസവുമില്ലാത്ത ഹിന്ദു വിരോധികളായ സ്ത്രീകളെ ശബരിമലയിൽ മനഃപൂർവ്വം കയറ്റാൻ സർക്കാർ ശ്രമിക്കുന്നതിൽ പ്രതിഷേധവുമായി ശബരിമല തന്ത്രി കണ്ഠരര് രാജീവര്. സുപ്രീം കോടതി വിധിയുടെ പിൻബലത്തിൽ യുവതികളെ പ്രവേശിപ്പിച്ചാൽ താൻ മറ്റൊന്നും നോക്കില്ല നടയടച്ചു താക്കോൽ തിരികെ നൽകി പടിയിറങ്ങുമെന്ന് തന്ത്രി കണ്ഠരര് രാജീവര് പ്രസ്താവിച്ചു.

കിസ് ഓഫ് ലവ് ആക്ടിവിസ്റ്റായ യുവതി ഫേസ്‌ബുക്കിൽ അശ്ലീലമായ രീതിയിൽ പോസ്റ്റ് ഇട്ടു വെല്ലുവിളിച്ചാണ് ഇരുമുടിക്കെട്ടുമായി മലയ്ക്ക് പോയത്. പോലീസ് യൂണിഫോമിൽ യുവതിയെ മലയ്ക്ക് കയറ്റാൻ ശ്രമിച്ചത് ദേവസ്വം മന്ത്രിയും ആഭ്യന്തര മന്ത്രിയും അറിയാതെയാണോ എന്ന് ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള ചോദിച്ചു. അതെ സമയം എസ് ഡി പി ഐ അനുഭാവമുള്ള പോലീസുകാരെയാണ് ശബരിമലയിൽ നിയോഗിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഇന്നലെ കേരള പോലീസിന്റെ പേജ് നിയന്ത്രിക്കുന്നത് ഇത്തരക്കാർ ആണെന്ന് കെ സുരേന്ദ്രനും ആരോപിച്ചിരുന്നു.അതെ സമയം ആചാര ലംഘനമുണ്ടായാൽ നടയടച്ചു താക്കോൽ കൊട്ടാരത്തിൽ ഏൽപ്പിക്കണമെന്ന് കൊട്ടാരം നിർദ്ദേശിച്ചു. ഇതോടെ സംഭവത്തിൽ പ്രതികരണവുമായി ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ രംഗത്തെത്തി. ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button