
ദുബായിൽ ഇന്ത്യാക്കാർക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം. ദുബായിൽ ആസ്തിയുളള 7500 ഇന്ത്യാക്കാർക്കെതിരെ ആദായനികുതി വകുപ്പ് അന്വേഷണം. ദുബായിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് നിക്ഷേപം നടത്തിയ ആളുകളുടെ വിവരങ്ങൾ ആദായ നികുതി വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
ഇത്തരത്തിൽ നിക്ഷേപമോ, ആസ്തിയോ സംബന്ധിച്ച വിവരം ആദായനികുതി വകുപ്പിന് നൽകിയിട്ടുണ്ടോയെന്ന കാര്യവും പരിശോധിക്കുന്നുണ്ട്. 6000 കോടി രൂപയോളം 1387 ഇന്ത്യാക്കാർ ഈ വർഷം ജനുവരി മുതൽ മാർച്ച് വരെയുളള കാലത്ത് ദുബായിൽ വിവിധ റിയൽ എസ്റ്റേറ്റ് പ്രൊജക്ടുകളിലായി നിക്ഷേപിച്ചെന്നാണ് കണ്ടെത്തൽ. 1550 റിയൽ എസ്റ്റേറ്റ് ഇടപാടുകളിലാണ് നിക്ഷേപം നടത്തിയിരിക്കുന്നത്.
വസ്തുക്കളുടെ ഉടമസ്ഥാവകാശം ദുബായിൽ നേടുന്നത് ഇന്ത്യൻ നിയമപ്രകാരം അനുവദനീയമാണ്. ഒരു വർഷം ഒരു ഇന്ത്യക്കാരന് 2.50 ലക്ഷം ഡോളർ വരെ വിദേശത്ത് നിക്ഷേപം നടത്താം. എന്നാൽ 2015 ലെ കളളപ്പണ നിരോധന നിയമപ്രകാരം വിദേശത്തെ സ്വത്തുക്കൾ വെളിപ്പെടുത്തിയില്ലെങ്കിൽ പിഴയും ശിക്ഷയും ലഭിക്കും.
Post Your Comments