ലക്‌നൗ: കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തുറന്നു പറച്ചിലുമായി മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. വോട്ട് ന്ഷ്ടം ഭയന്ന് ഹിന്ദുക്കളായ പല നേതാക്കളും തെരഞ്ഞെടുുപ്പ്് പ്രചാരണത്തിന് ക്ഷണിക്കാറില്ലെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. തെരഞ്ഞെടുപ്പു പ്രചരണത്തിന് താന്‍ എത്തിയാല്‍ ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് പലര്‍ക്കും പേടിയുണ്ടെന്നും അദ്ദേഹം പറയുന്നു. ഇക്കാരണം കൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്നും മാറി നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അലിഗഡ് മുസ്ലീം സര്‍വകലാശാലയില്‍ നടന്ന ചടങ്ങിലാണ് ആസാദിന്റെ തുറന്നു പറച്ചില്‍. കഴിഞ്ഞ നാലു വര്‍ഷമായി പാര്‍ട്ടിയിലെ ചില ഹിന്ദു നേതാക്കള്‍ തന്നെ പ്രചാരണത്തിനു വിളിച്ചിട്ടില്ല. അതേസമയം യൂത്ത് കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്ന സമയത്ത് രാജ്യത്തെ മിക്ക ഹിന്ദു നേതാക്കളും തന്നെ പ്രചാരണത്തിന് വിളിച്ചിുന്നുവെന്നും അദ്ദേഹം പറഞ്ഞു
Post Your Comments