125 സ്‌കൂട്ടർ വിഭാഗം കീഴടക്കാൻ ഡസ്റ്റിനി 125നെ ഈ മാസം 22-ന് രംഗത്തിറക്കാന്‍ ഒരുങ്ങി ഹീറോ മോട്ടോർകോർപ്. ജയ്പൂരിലെ ഹീറോയുടെ ഇന്നൊവേഷന്‍ ആന്‍ഡ് ടെക്‌നോളിജി സെന്ററില്‍ ഡിസൈനും നിര്‍മാണവും പൂര്‍ത്തിയാക്കിയ ഡെസ്റ്റിനി ഹീറോയുടെ പ്രീമിയം ഫാമിലി സ്‌കൂട്ടര്‍ വിഭാഗത്തിലായിരിക്കും അവതരിപ്പിക്കുക. മാസ്‌ട്രോ, ഡ്യുവറ്റ് എന്നവയുടെ പിന്‍ഗാമിയാണ് ഈ സ്കൂട്ടര്‍. ഡിജിറ്റല്‍ ഡിസ്‌പ്ലേ, ട്യൂബ് ലെസ് ടയര്‍, മൊബൈല്‍ ചാര്‍ജിങ് പോര്‍ട്ട്, സര്‍വ്വീസ് റിമൈന്‍ഡര്‍, സൈഡ് സ്റ്റാന്റ് ഇന്‍ഡികേറ്റര്‍, ബൂട്ട് ലൈറ്റ്, എക്‌സ്റ്റേണല്‍ ഫ്യുവല്‍ ക്യാപ് തുടങ്ങിയവ പ്രധാന പ്രത്യേകതകള്‍.
125 സിസി സിംഗിള്‍ സിലണ്ടര്‍ എയര്‍-കൂള്‍ഡ് എന്‍ജിന്‍8.7 ബിഎച്ച്പി പവറും 10.2 എന്‍എം ടോര്‍ക്കും ഉല്‍പാദിപ്പിക്കുന്നു. കൂടുതല്‍ മൈലേജ് ഉറപ്പാക്കാന്‍ ഹീറോയുടെ ഐ3 എസ് സാങ്കേതികവിദ്യയും ഉള്‍പെടുത്തിയിട്ടുണ്ട്. 1830 എംഎം നീളവും 726 എംഎം വീതിയും 1155 എംഎം ഉയരവും 1245 എംഎം വീല്‍ബേസുമുള്ള ഡെസ്റ്റിനിക്ക് 155 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ഡസ്റ്റിനിയുടെ വില സംബന്ധിച്ച വിവരങ്ങള്‍ ലോഞ്ചിങ് സമയത്ത് മാത്രമേ ഹീറോ വെളിപ്പെടുത്തു. ടിവിഎസ് എന്‍ടോര്‍ക്ക്, സുസുക്കി ബെര്‍ഗ്മാന്‍, ആക്സിസ്, ഹോണ്ട ഗ്രാസിയ എന്നിവരായിരിക്കും മുഖ്യഎതിരാളികള്‍.
Post Your Comments