ബിക്കാനിര്‍•പുതിയ സാങ്കേതിക വിദ്യകള്‍ നടപ്പാക്കി ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷ ദൃഢമാക്കാന്‍ ഒരുക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്.
ഇന്റഗ്രേറ്റഡ് ബോര്‍ഡര്‍ മാനേജ്മെന്റ് സിസ്റ്റം നടപ്പാക്കാനാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതോടെ കാവലിനായി സൈനികര്‍ ഇരുപത്തിനാല് മണിക്കൂറും അതിര്‍ത്തിയില്‍ നില്‍ക്കുന്നത് ഒഴിവാക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സാങ്കേതിക വിദ്യ പ്രാവര്‍ത്തികമാകുന്നതോടെ അതിര്‍ത്തിയിലുള്ള കമാന്‍ഡ് ആന്റ് കണ്‍ട്രോള്‍ റൂമിലിരുന്ന് കാര്യങ്ങള്‍ പൂര്‍ണമായും നിയന്ത്രിക്കാനാകുമെന്നും ജമ്മുവില്‍ ഇതിനോടകം ഈ സാങ്കേതിക വിദ്യ പരീക്ഷിച്ചതായും ആയുധപൂജയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ആഭ്യന്തരമന്ത്രി പറഞ്ഞു.
Post Your Comments