പയ്യന്നൂര്‍: എടാട്ട് സെന്‍ട്രല്‍ സ്കൂളിനു സമീപം ദേശീയപാതയില്‍ കാറും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന സ്ത്രീയും മരണത്തിന് കീഴടങ്ങി. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. തൃശൂര്‍ കൂര്‍ക്കഞ്ചേരി പുന്നഹൗസില് പരേതനായ ശ്രീധരന്റെ ഭാര്യ പത്മാവതി (68) യാണ് വെള്ളിയാഴ്ച രാവിലെ മരിച്ചത്. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍.
ബുധനാഴ്ചയുണ്ടായ അപകടത്തില്‍ പത്മാവതിയുടെ മകന് ബിന്ദുലാല്‍ (43) മകള്‍ ദിയ, പത്മാവതിയുടെ മകള്‍ ബിംബിതയുടെ മക്കളായ സരുണ്‍ (16) മകള്‍ ഐശ്വര്യ (12) എന്നിവര്‍ അപകടദിവസം മരണപ്പെട്ടു. ബിന്ദുലാലിന്റെ ഭാര്യ അനിത (38) ചികിത്സയിലാണ്. . മരിച്ചവരുടെ മൃതദേഹം പരിയാരത്ത് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി തൃശൂരിലെത്തിച്ച് സംസ്കരിച്ചു. നവരാത്രി ആഘോഷത്തിന് കൊല്ലൂര്‍ മൂകാംബികയിലേക്ക് പുറപ്പെട്ട കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
Post Your Comments