Latest NewsKerala

രഹ്ന ഫാത്തിമയുടെ ശബരിമല കയറ്റം; ഓഫിസിതര പ്രവർത്തനങ്ങളുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് വ്യക്തമാക്കി ബിഎസ്എൻഎൽ

ഓഫിസിനു പുറത്ത് സ്വന്തം നിലയ്ക്കു നടത്തുന്ന പ്രവർത്തനങ്ങള്‍ക്ക് രഹ്ന മാത്രമായിരിക്കും ഉത്തരവാദി

എറണാകുളം: രഹ്ന ഫാത്തിമയുടെ ശബരിമല വിഷയത്തിൽ നിലപാട് വ്യക്തമാക്കി ബിഎസ്എൻഎൽ.

ശബരിമല കയറിയ രഹ്ന ഫാത്തിമയുടെ ഓഫിസിതര പ്രവർത്തനങ്ങളുമായി തങ്ങൾക്ക് ഒരു ബന്ധവുമില്ലെന്ന് ബിഎസ്എൻഎൽ. എറണാകുളം ബിസിനസ് ഏരിയയിലെ ഉദ്യോഗസ്ഥയാണ് രഹ്നയെങ്കിലും ഓഫിസിനു പുറത്തുള്ള അവരുടെ പ്രവർത്തനങ്ങൾ‌ക്ക് തങ്ങൾക്ക് ഉത്തരവാദിത്തമില്ലെന്ന് ബിഎസ്എൻഎൽ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.

രഹ്ന ഓഫിസിനു പുറത്ത് സ്വന്തം നിലയ്ക്കു നടത്തുന്ന പ്രവർത്തനങ്ങള്‍ക്ക് രഹ്ന മാത്രമായിരിക്കും ഉത്തരവാദി. ഓഫിസിനു പുറത്ത് ഔദ്യോഗിക പ്രവർത്തന സമയത്തല്ലാതെ അവർ നടത്തുന്ന പ്രവർത്തനങ്ങൾക്കോ രേഖാമൂലം നൽകിയ ചുമതലകളിൽ ഉൾപ്പെടാത്ത പ്രവർത്തനങ്ങൾക്കോ ബിഎസ്എൻഎല്ലിന് ഉത്തരവാദിത്തമില്ലെന്നും വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button