KeralaLatest NewsIndia

രെഹ്ന ഫാത്തിമയ്‌ക്കെതിരെ ബി എസ് എൻ എൽ നടപടി

തിരുവനന്തപുരം: ശബരിമലയിൽ കയറുമെന്ന ഉറപ്പോടെ നടപ്പന്തൽ വരെ എത്തിയ രെഹ്ന ഫാത്തിമയ്‌ക്കെതിരെ ബി എസ് എൻ എൽ നടപടിയെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി . ബി എസ് എൻ എൽ ജീവനക്കാരിയായ ഇവർക്കെതിരെ കലാപത്തിന് ശ്രമിച്ചെന്ന കാരണത്താലാണ് നടപടിയെന്നാണ് സൂചന. ഇവർ മത സ്പർദ്ധ വളർത്തുന്ന തരത്തിൽ ഫേസ്‌ബുക്കിൽ പോസ്റ്റുകളിട്ടതും അധികൃതരുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കൂടാതെ വിശ്വാസികളെ അവഹേളിക്കുന്ന തരത്തിലുള്ള ഫോട്ടോയും ഇവർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.

നടപ്പന്തൽ വരെയെത്തിയ രെഹ്ന ഫാത്തിമയെയും കവിത കോശിയെയും ശബരിമലയിലെ ഭക്തരുടെയും കീഴ്ശാന്തിമാരുടെയും പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഐ ജി ശ്രീജിത്ത് തിരികെ മലയിറക്കുകയാണ്. ഉന്നത കേന്ദ്രങ്ങളിൽ നിന്നുമുള്ള നിർദ്ദേശത്തെ തുടർന്നാണ് നടപടി. തിരിച്ചിറങ്ങുന്നതും പോലീസ് സംരക്ഷണയിൽ തന്നെയാണ്. ഇതിനിടെ ഡിജിപി ലോക്നാഥ് ബെഹ്‌റയെ ഗവർണ്ണർ വിളിച്ചു വരുത്തി. ശബരിമലയിൽ അവിശ്വാസിയായ യുവതികൽ കയറാൻ ശ്രമിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായത്.

ഭക്തരുടെ പ്രതിഷേധം അതിരു കടന്നതോടെ മന്ത്രി ഇടപെട്ട് രെഹ്ന ഫാത്തിമയെയും മറ്റും പിന്തിരിപ്പിക്കുകയായിരുന്നു. പോലീസിന്റെ വീഴ്ചയാണെന്ന് മന്ത്രി പറഞ്ഞ സാഹചര്യത്തിൽ ആണ് ഡിജിപിയെ ക്രമസമാധാന നിലയെ പറ്റി വിവരങ്ങൾ അറിയാൻ ഗവർണ്ണർ പി സദാശിവം വിളിച്ചു വരുത്തി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button